മനോജ്
മുഹമ്മ: നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് എട്ടാം വാർഡ് കോനാട്ട് ചിറ മനോജ്(45) ആണ് മരിച്ചത്.
മനോജ് സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് നിർത്തിയിട്ടിരുന്ന ലോറിക്കു പിന്നിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മനോജിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കലവൂർ കെഎസ്ഡിപി ജീവനക്കാരനാണ്. അനശ്വരയാണ് ഭാര്യ. മക്കൾ: ആർദ്രവ്, അഥർവ്
Tags : bike accident