പൂച്ചാക്കൽ: നിർമാണം പൂർത്തിയായ പെരുമ്പളം പാലത്തിലൂടെ വ്യാഴാഴ്ച കെഎസ്ആർടിസി ട്രയൽ റൺ നടത്തി. വടുതല ജെട്ടിയിൽ നിന്നും ആരംഭിച്ച ട്രയൽ റണ്ണിൽ ദലീമ ജോജോ എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.
പാലത്തിന്റെ ഉദ്ഘാടനത്തിനുശേഷം ആലപ്പുഴ, എറണാകുളം കോട്ടയം എന്നിവിടങ്ങളിലേക്ക് കെഎസ്ആർടിസി സർവീസുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ട്രയൽറൺ നടത്തിയത്.
ബസ് പാലത്തിനക്കരെ പാർക്ക് ചെയ്യുന്നതിനും തിരിക്കുന്നതിനുമുള്ള സൗകര്യമുണ്ടോ എന്ന് മനസിലാക്കുകയായിരുന്നു ട്രയൽ റണ്ണിന്റെ ലക്ഷ്യം.
ട്രയൽ റണ്ണിൽ എംഎൽഎയോടൊപ്പം തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ആർ. രജിത, പെരുമ്പളം പഞ്ചായത്ത് പ്രസിഡൻ്റ് സി.ആർ. ഗിരീഷ്, അരൂക്കുറ്റി പഞ്ചായത്ത് പ്രസിഡന്റ് ബിനിത പ്രമോദ്, സംഘാടക സമിതി അംഗങ്ങളായ എൻ.ആർ. ബാബുരാജ്, ബി. വിനോദ്, കെ.ബി. ബാബുരാജ്, പി.ഡി. സജീവ്, വി.പി. ഷേർളി, രാജേഷ് വിവേകാനന്ദ, സിജി സിംഗ്, ഷംനാസ് കരീം, അഞ്ജു, കെ.പി. രഞ്ജിനി, പി.ജി. മുരളി, കെഎസ്ആർടിസി ഉദ്യോഗസ്ഥരായ കെ. സുമൻ, എ. അജിത്, ആർ. രഞ്ജിത്, ആന്റണി ജോസഫ്, വി.പി. സന്തോഷ്, മധു ബി. ഗോപൻ, എം.കെ. രജീഷ്, ജിദീഷ് സിദ്ധാർഥൻ തുടങ്ങിയവർ പങ്കെടുത്തു.
Tags : nattu vishesham KSRTC conducts trial run