കോതമംഗലം: കെഎസ്ആർടിസി ജീവനക്കാരുടെ ബാറ്റ സറണ്ടർ തുക പഴയപടി പുനഃസ്ഥാപിക്കണമെന്നും, എൻപിഎസ് കുടിശിക ഉടൻ തീർക്കണമെന്നും കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ കോതമംഗലം യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. 18 വർഷമായി സർവീസ് നടത്തുന്ന കാലപ്പഴക്കം വന്ന ബസുകൾ ഒഴിവാക്കി ജീവനക്കാരുടെ അമിതമായ തൊഴിൽഭാരം കുറയ്ക്കണമെന്നും സമ്മേളന ആവശ്യപ്പെട്ടു.
സമ്മേളനം സിപിഐ സംസ്ഥാന കൺട്രോൾ കമ്മീഷൻ അംഗം പി.കെ. രാജേഷ് ഉദ്ഘാടനം ചെയ്തു.പി.കെ. ഷിജു അധ്യക്ഷതവഹിച്ചു. എ.വി. ഉണ്ണികൃഷ്ണൻ, പി.വി. ചന്ദ്രബോസ്,സി.ആർ. ജയൻ , എം.പി. ദിലീപ്കുമാർ, കെ.വി. റെജിമോൻ, പി. ശരത് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി പി.കെ. ഷിജു- പ്രസിഡന്റ്, കെ.വി. റെജിമോൻ- സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു.
Tags : Nattuvishesham DistrictNews DeepikaNews KSRTC