x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​വ​ധി​ദി​വ​സ​ങ്ങ​ളി​ലെ കെ​എ​സ്ആ​ർ​ടി​സി സർവീസ്: മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​നം ന​ട​പ്പി​ലാ​യി​ല്ല: കടപ്പാറക്കാർ പ്രതിഷേധത്തിന്


Published: August 17, 2026 06:23 AM IST | Updated: August 17, 2026 06:23 AM IST

മം​ഗ​ലം​ഡാം: ആ​ദി​വാ​സി ഉ​ന്ന​തി​ക​ളു​ള്ള എ​ല്ലാ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും ഞാ​യ​റാ​ഴ്ച​ക​ളി​ലും കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​മെ​ന്ന ഗ​താ​ഗ​ത​മ​ന്ത്രി സി.​പി. ജോ​ണി​ന്‍റെ പ്ര​ഖ്യാ​പ​നം പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ലെ​ന്നു ക​ട​പ്പാ​റക്കാ​ർ​ക്ക് പ​രാ​തി.

മ​ന്ത്രി​യു​ടെ ഉ​റ​പ്പു​മാ​നി​ച്ച് മ​ല​യോ​ര മേ​ഖ​ല​യാ​യ ചൂ​രു​പാ​റ​ക്കും പാ​ല​ക്കു​ഴി​യി​ലേ​ക്കും കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ അ​വ​ധി​ദി​വ​സ​ങ്ങ​ളി​ലും ഞാ​യ​റാ​ഴ്ച​ക​ളി​ലും സ​ർ​വീ​സ് ന​ട​ത്തു​മ്പോ​ൾ ക​ട​പ്പാ​റ സ​ർ​വീ​സ് ഞാ​യ​റാ​ഴ്ച​ക​ളി​ൽ ഓ​ടാ​തെ ബു​ദ്ധി​മു​ട്ടി​ക്കു​ക​യാ​ണെ​ന്നാ​ണ് യാ​ത്ര​ക്കാ​ർ പ​റ​യു​ന്ന​ത്.

ബ​സു​ക​ൾ ഓ​പ്പ​റേ​റ്റ് ചെ​യ്യു​ന്ന കെ​എ​സ്ആ​ർ​ടി​സി​യു​ടെ വ​ട​ക്ക​ഞ്ചേ​രി ഡി​പ്പോ​യി​ലേ​ക്ക് വി​ളി​ച്ചാ​ൽ ഡ്രൈ​വ​റി​ല്ല, ക​ണ്ട​ക്ട​റി​ല്ല എ​ന്നു​പ​റ​ഞ്ഞ് സ​ർ​വീ​സ് മു​ട​ക്കു​ക​യാ​ണ​ത്രെ. ഒ​രു​മാ​സം​മു​മ്പ് കി​ഴ​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ഷാ​ജു ആ​ന്‍റ​ണി പു​ളി​ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മെം​ബ​ർ​മാ​ർ മ​ന്ത്രി​യെ നേ​രി​ട്ടു ക​ണ്ടു​ന​ൽ​കി​യ പ​രാ​തി​യി​ലാ​യി​രു​ന്നു മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യ​ത്. ബ​സി​ന്‍റെ ഒ​ളി​ച്ചു​ക​ളി സം​ബ​ന്ധി​ച്ച് മ​ന്ത്രി​യെ വീ​ണ്ടും കാ​ണാ​നാ​ണ് ക​ട​പ്പാ​റ​ക്കാ​രു​ടെ തീ​രു​മാ​നം.

Tags : nattu vishesham KSRTC service during holidays

Recent News

Corehub Up