പുതുപ്പാടി: വരുമാനദായക തൊഴില്‍ മേഖലകളില്‍ സ്ത്രീ പങ്കാളിത്തം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന "ഉയരെ' ജെന്‍ഡര്‍ കാമ്പയിന് പുതുപ്പാടിയിൽ തുടക്കമായി. അയല്‍ക്കൂട്ട, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളെ ലക്ഷ്യമിട്ടാണ് കാമ്പയിന് സംഘടിപ്പിക്കുന്നത്.
സുസ്ഥിര തൊഴിലും വരുമാനവും നേടുന്നതിലൂടെ തങ്ങള്‍ക്കുണ്ടാകുന്ന സാമ്പത്തികവും സാമൂഹികവും വൈകാരികവുമായ മുന്നേറ്റത്തെ കുറിച്ച് കാമ്പയിനിലൂടെ അവരെ ബോധ്യപ്പെടുത്തും. കൂടാതെ അവരുടെ താത്പര്യവും വിദ്യാഭ്യാസ യോഗ്യതയും അനുസരിച്ച് വിവിധ തൊഴില്‍ രംഗങ്ങളുമായി ബന്ധിപ്പിക്കും. ഇതിനായി കുടുംബശ്രീ മുഖേന നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ കൂടാതെ വിവിധ വകുപ്പുകള്‍, സ്ഥാപനങ്ങള്‍ എന്നിവയുമായുള്ള സംയോജനവും ഉറപ്പു വരുത്തും.
കാമ്പയിനിന്റെ ഭാഗമായി ഓരോ എഡിഎസിലെയും തെരഞ്ഞെടുത്ത രണ്ട് റിസോഴ്സ് പേഴ്സണിന് പരിശീലനം നൽകി. പരിശീലന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ബിജു താന്നിക്കാകുഴി ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർപേഴ്സൺ ഷീബ സജി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് നജുമുന്നീസ ഷെരീഫ്, വൈസ് ചെയർപേഴ്സൺ ഗീത ഗോപാലൻ എന്നിവർ പ്രസംഗിച്ചു. യു.പി. ഹേമലത, സതീദേവി, ഫൗസിയ മനാഫ് എന്നിവർ ക്ലാസിന് നേതൃത്വം നൽക
Tags : nattu vishesham Kudumbashree Puthupadi