x
ad
Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​മാ​ര​ന​ല്ലൂ​ർ ഉ​ത്രട്ടാ​തി ഊ​രു​ചു​റ്റ് വ​ള്ളം​ക​ളി ഇ​ന്ന്

വെബ് ഡെസ്ക്
Published: August 30, 2026 12:32 AM IST | Updated: August 30, 2026 12:32 AM IST

പ്രതീകാത്മക ചിത്രം

കോ​ട്ട​യം: കു​മാ​ര​ന​ല്ലൂ​ർ ദേ​വീ​ക്ഷേ​ത്ര​ത്തി​ൽ ഉ​ത്രട്ടാ​തി ദി​വ​സം ക്ഷേ​ത്രാ​ചാ​ര​ങ്ങ​ളോ​ടെ ന​ട​ത്തു​ന്ന ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ ഊ​രു​ചു​റ്റ് വ​ള്ളം​ക​ളി ഇ​ന്ന്.

ഓ​ണ​നാ​ളു ക​ഴി​ഞ്ഞു​വ​രു​ന്ന ചി​ങ്ങ​മാ​സ​ത്തി​ലെ ഉ​ത്രട്ടാ​തി നാ​ളി​ലാ​ണ് ഊ​രു​ചു​റ്റി വ​ള്ളം​ക​ളി. ഈ ​ദി​വ​സം കു​മാ​ര​ന​ല്ലൂ​ര് ഭ​ഗ​വ​തി പ്ര​ജ​ക​ളു​ടെ ക്ഷേ​മ​മ​ന്വേ​ഷി​ച്ച് ഊ​രു ചു​റ്റാ​നി​റ​ങ്ങു​മെ​ന്നാ​ണ് ഭ​ക്ത​രു​ടെ വി​ശ്വാ​സം. മ​ത്സ​ര​ത്തി​ന​പ്പു​റം തി​ക​ഞ്ഞ ഭ​ക്തി​നി​ർ​ഭ​ര​മാ​യ ച​ട​ങ്ങു​ക​ളോ​ടെ​യാ​ണ് വ​ള്ളം​ക​ളി ന​ട​ത്തു​ന്ന​ത്.

രാ​വി​ലെ ദേ​വീ ചൈ​ത​ന്യം സിം​ഹ​വാ​ഹ​ന​ത്തി​ൽ ആ​വാ​ഹി​ച്ച് ക്ഷേ​ത്ര​ന​ട​യി​ൽ​നി​ന്ന് അ​ക​മ്പ​ടി​യോ​ടെ ആ​റാ​ട്ടു​ക​ട​വാ​യ പു​ത്ത​ൻ ക​ട​വി​ലെ​ത്തി​ച്ച് ചു​രു​ള​ൻ വ​ള്ള​ത്തി​ലാ​ണ് ഈ ​ഊ​രു ചു​റ്റ​ൽ. ക്ഷേ​ത്ര​ത്തി​ന്‍റെ ആ​റാ​ട്ടു​ക​ട​വി​ൽ നി​ന്നാ​രം​ഭി​ച്ച് ക്ഷേ​ത്ര​ത്തെ ചു​റ്റി​യൊ​ഴു​കു​ന്ന മീ​ന​ച്ചി​ലാ​റി​ന്‍റെ കൈ​വ​ഴി​യി​ലൂ​ടെ ചു​റ്റി ഘോ​ഷ​യാ​ത്ര രാ​ത്രി​യോ​ടെ ക്ഷേ​ത്ര​ക്ക​ട​വി​ൽ തി​രി​ച്ചെ​ത്തും. ഘോ​ഷ​യാ​ത്ര ക​ട​ന്നു​പോ​കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ക​ര​ക്കാ​ർ പ​റ​ക​ളൊ​രു​ക്കി സ്വീ​ക​രി​ക്കും. ഓ​ടി വ​ള്ള​ങ്ങ​ളും ചു​ണ്ട​ൻ വ​ള്ള​ങ്ങ​ളും ഇ​തി​ൽ പ​ങ്കെ​ടു​ക്കും.

കു​മാ​ര​ന​ല്ലൂ​ർ, ന​ടു​ഭാ​ഗം, കി​ഴ​ക്കും​ഭാ​ഗം, ഗാ​ന്ധി​ന​ഗ​ർ, ന​ട്ടാ​ശേ​രി എ​ന്നീ എ​ൻ​എ​സ്എ​സ് ക​ര​യോ​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ക​മ്പ​ടി സേ​വി​ക്കു​ക. നീ​ലി​മം​ഗ​ലം, ച​വി​ട്ടു​വ​രി, ചൂ​ട്ടു​വേ​ലി, തെ​ക്കേ ന​ട്ടാ​ശേ​രി വ​ഴി സൂ​ര്യ​കാ​ല​ടി​മ​ന​യി​ലെ​ത്തും. പി​ന്നീ​ട് ഇ​ട​ത്തി​ൽ മ​ണ​പ്പു​റം, നാ​ഗ​മ്പ​ടം, പ​ന​യ​ക്ക​ഴി​പ്പ്, ചു​ങ്കം, ഗോ​വി​ന്ദ​പു​രം, തി​രു​വാ​റ്റ, ക​ല്ലു​മ​ട, പു​ലി​ക്കു​ട്ടി​ശേ​രി, കു​ട​മാ​ളൂ​ർ, പ​ന​മ്പാ​ലം, കു​മാ​ര​ന​ല്ലൂ​ർ വ​ട​ക്കേ​ന​ട വ​ഴി വൈ​കു​ന്നേ​രം ആ​റാ​ട്ടു​ക​ട​വി​ൽ തി​രി​കെ​യെ​ത്തും.
ക​ര​വ​ഞ്ചി​യോ​ടെ ക്ഷേ​ത്ര​സ​ന്നി​ധി​യി​ലെ​ത്തി സിം​ഹ​വാ​ഹ​നം തി​രി​കെ ഏ​ല്പി​ക്കു​ന്ന​തോ​ടെ സ​മാ​പി​ക്കും.

Tags : Nattuvishesham DistrictNews DeepikaNews Boat Race

Recent News

Corehub Up