പാലാ രൂപതയും മാര് സ്ലീവാ മെഡിസിറ്റിയും ഡിസിഎംഎസ് പാലാ രൂപതയും ചേര്ന്ന് ഡിസിഎംഎസ് അംഗങ്ങള്ക്കായി ആവിഷ്കരിച്ച കൈത്താങ്ങ് പദ്ധതിയുടെ ഉദ്ഘാടനം ബിഷപ് മാര്
പാലാ: ഡിസിഎംഎസ് പാലാ രൂപതയുടെ ആഭിമുഖ്യത്തില് വാഴ്ത്തപ്പെട്ട തേവര്പറമ്പില് കുഞ്ഞച്ചന്റെ തിരുനാള് ദിനമായ ഇന്നലെ രൂപതയുടെ വിവിധ യൂണിറ്റുകളില്നിന്ന് രാമപുരത്തേക്ക് തീര്ഥാടന പദയാത്ര നടത്തി.
വെള്ളിലാപ്പള്ളി സെന്റ് ജോസഫ്സ് യുപി സ്കൂളിൽ പാലാ രൂപത കോ-ഓര്ഡിനേറ്റര് ഫാ. ജോസഫ് മുകളെപറമ്പില് തീര്ഥാടന പദയാത്ര ഉദ്ഘാടനം ചെയ്തു. തുടര്ന്ന് കുഞ്ഞച്ചന്റെ തിരുസ്വരൂപവും പതാകയുമേന്തി ഡിസിഎംഎസ് രൂപതാ പ്രസിഡന്റ് ബിനോയ് ജോണ് അമ്പലംകട്ടയിലിന്റെയും രൂപത ഡയറക്ടര് ഫാ. തോമസ് കിഴക്കേകൊല്ലിത്താനത്തിന്റെയും രൂപത എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെയും നേതൃത്വത്തില് വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ കബറിടത്തിങ്കലേക്ക് തീര്ഥാടന പദയാത്ര നടത്തി. രാമപുരം സെന്റ് അഗസ്റ്റിന്സ് ഫൊറോനാ പള്ളി അങ്കണത്തില് ബിഷപ് മാര് ജോസഫ് കല്ലറങ്ങാട്ട് പദയാത്രയ്ക്ക് സ്വീകരണം നല്കി.
ഡിസിഎംഎസ് അംഗങ്ങള്ക്ക് കൈത്താങ്ങ് പദ്ധതി
പാലാ: രൂപതയും മാര് സ്ലീവാ മെഡിസിറ്റിയും ഡിസിഎംഎസ് പാലായും ചേര്ന്ന് രൂപതയിലെ ദളിത് ക്രൈസ്തവര്ക്കായി ആവിഷ്കരിക്കുന്ന കൈത്താങ്ങ് എന്ന പ്രിവിലേജ് കാര്ഡിന്റെ ഉദ്ഘാടനം ബിഷപ് മാര് ജോസഫ് കല്ലറങ്ങാട്ട് നിര്വഹിച്ചു. രാമപുരം യൂണിറ്റ് പ്രസിഡന്റ് കെ.ജെ. തോമസ് കുന്നുംപുറം ആദ്യകാര്ഡ് ഏറ്റുവാങ്ങി. ഈ പദ്ധതിയിലൂടെ ഡിസിഎംഎസ് അംഗത്വമുള്ള പാലാ രൂപതയിലെ മുഴുവന് ദളിത് ക്രൈസ്തവര്ക്കും രൂപതയുടെ വിവിധ സ്ഥാപനങ്ങളില് പ്രത്യേക ആനുകൂല്യം ലഭിക്കും.
ഉദ്ഘാടനകര്മത്തില് മാര് ജോസഫ് പള്ളിക്കാപറമ്പില്, മാര് സ്ലീവാ മെഡിസിറ്റി എംഡി ഫാ. മാത്യു തെക്കേല്, രാമപുരം ഫൊറോനാ പള്ളി വികാരി ഫാ. ബെര്ക്കുമാന്സ് കുന്നുംപുറം, വൈസ് പോസ്റ്റുലേറ്റര് ഫാ.ഡോ. ജയിംസ് പുലിയുറുമ്പില്, അസോസിയേറ്റ് ഡയറക്ടര് ഫാ. ജോസ് കീരഞ്ചിറ, അസോസിയേറ്റ് ഡയറക്ടര് ഫാ. മാത്യു തുരുത്തിപ്പള്ളി, ഫാ. ജോസ് വടക്കേക്കുറ്റ്, ഡിസിഎംഎസ് രാമപുരം ഫൊറോനാ ഡയറക്ടര് ഫാ. ഏബ്രഹാം കുഴിമുള്ളില്, രാമപുരം ഫൊറോനാ പള്ളി അസിസ്റ്റന്റ് വികാരി ഫാ. മാത്യു പനങ്ങാട്ട്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്, ഫൊറോനാ, യൂണിറ്റ് ഭാരവാഹികള് തുടങ്ങിയവര് പങ്കെടുത്തു.
ഡിസിഎംഎസ് അംഗങ്ങള്ക്കായി രൂപത ഡയറക്ടര് ഫാ. തോമസ് കിഴക്കേകൊല്ലിത്താനത്ത് വിശുദ്ധ കുര്ബാന അര്പ്പിച്ചു. വാഴ്ത്തപ്പെട്ട തേവര്പറമ്പില് കുഞ്ഞച്ചന്റെ 135 ാ-ം ജന്മവര്ഷവും വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിന്റെ 20 ാം വര്ഷവും സഭ സമുദായ ശക്തീകരണ വര്ഷവുമായി ആചരിക്കുന്ന അവസരത്തിലാണ് രൂപത പ്രത്യേക പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
Tags : NattuVishesham.DistricteNews