കുന്നംകുളം സെന്റ് സെബാസ്റ്റ്യൻ ഇടവകദിനവും കുടുംബകൂട്ടായ്മ സംയുക്ത വാർഷികവും ബിഷപ് എമരിറ്റസ് മാർ ബോസ്കോ പുത്തൂർ ഉദ്ഘാടനം ചെയ്യുന്നു.
കുന്നംകുളം: സെന്റ് സെബാസ്റ്റ്യൻ ഇടവകദിനവും കുടുംബകൂട്ടായ്മ സംയുക്ത വാർഷികവും ബിഷപ് എമിരറ്റസ് മാർ ബോസ്കോ പുത്തൂർ ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ ഡെയ്സൻ മുണ്ടോപുറം അധ്യക്ഷത വഹിച്ചു. കുന്നംകുളം മുൻസിപ്പൽ ചെയർപേഴ്സൻ സൗമ്യ അനിലൻ മുഖ്യപ്രഭാഷണം നടത്തി.
ദേവാലയഗീതങ്ങളുടെ പ്രകാശനം, കൈക്കാരൻ വർഗീസ് ആലപ്പാട്ടിനും കൈയെഴുത്ത് പ്രതിയുടെ പ്രകാശനം കൈക്കാരൻ കെ.എൽ. ലോയഡിനും 2026 അജപാലനപദ്ധതിയുടെ പ്രകാശനം കൈക്കാരൻ ജോഫി ജോസഫിനും നൽകി മാർ ബോസ്കോ പുത്തൂർ നിർവഹിച്ചു. ജൂബിലിവർഷ സ്മരണയുടെ പ്രകാശനം കൈക്കാരൻ വർഗീസ് ആലപ്പാട്ടിനും മാർ ജേക്കബ് മെമ്മോറിയൽ നേത്രദാന സമ്മതപത്രം ഐഎഫ്എ സെക്രട്ടറി വി.സി. ജോസിക്കും നൽകി ചെയർപേഴ്സൻ സൗമ്യ അനിലൻ നിർവഹിച്ചു.
മുൻസിപ്പൽ വാർഡ് കൗണ്‍സിലർ ജിഷബേബി, എച്ച്സിസി കോണ്‍വെന്റ് സുപ്പീരയർ സിസ്റ്റർ ബെൻസി, കുടുംബകൂട്ടായ്മ കേന്ദ്രസമിതി കണ്‍വീനർ ലിയോണ്‍ ജോർജ്, ഭക്തസംഘടന ഏകോപനസമിതി കണ്‍വീനർ സി.ഒ. ആന്റണി, തിരുനാൾ ജനറൽ കണ്‍വീനർ ജോപോൾ വി. ആലപ്പാട്ട് എന്നിവർ ആശംസകൾ നേർന്നു.
സംസ്ഥാന-ജില്ല തലത്തിലും, കെസിബിസി അതിരൂപതാതലത്തിലും അവാർഡ് നേടിയവരെയും ഇടവകയിൽ മികവുതെളിയിച്ചവരെയും ആദരിച്ചു. യോഗത്തിൽ പാക്ട് സമിതി കണ്‍വീനൽ എം.എൽ. മാണി സ്വാഗതവും കൈക്കാരൻ വർഗീസ് ആലപ്പാട്ട് നന്ദിയും പറഞ്ഞു.
Tags : Kunnamkulam nattuvishesham local news