x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​രീ​ക്കാ​ട് മേ​ല്‍​പ്പാ​ലം: ര​ണ്ട് മാ​സ​ത്തി​ന​കം സ്ഥ​ല​മെ​ടു​പ്പ് പൂ​ര്‍​ത്തി​യാ​ക്കും: മ​ന്ത്രി

വെബ് ഡെസ്ക്
Published: July 21, 2026 01:10 AM IST | Updated: July 21, 2026 01:10 AM IST

മന്ത്രി അനൂപ് ജേക്കബ്

തി​രു​വാ​ങ്കു​ളം: കു​രീ​ക്കാ​ട് റെ​യി​ല്‍​വേ മേ​ല്‍​പ്പാ​ല​ത്തി​ന്‍റെ സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച ന​ട​പ​ടി​ക​ള്‍ ര​ണ്ട് മാ​സ​ത്തി​ന​കം പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്ന് മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ്. ഒ​രാ​ഴ്ച​യ്ക്ക​കം വി​ശ​ദ​മാ​യ വാ​ല്യു​വേ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് ത​യാ​റാ​ക്കാ​നും മ​ന്ത്രി നി​ര്‍​ദേ​ശം ന​ല്‍​കി.

പാ​ല​ത്തി​നും അ​പ്രോ​ച്ച് റോ​ഡി​നും 1.92 ഏ​ക്ക​റാ​ണ് ഏ​റ്റെ​ടു​ക്കേ​ണ്ട​ത്. മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഓ​ണ്‍​ലൈ​നാ​യി ചേ​ര്‍​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ല്‍ ക​ള​ക്ട​ര്‍ ജി. ​പ്രി​യ​ങ്ക, പൊ​തു​മ​രാ​മ​ത്ത്, റ​വ​ന്യൂ ഭൂ​രേ​ഖ ത​ഹ​സി​ല്‍​ദാ​ര്‍, കി​ഫ്ബി ത​ഹ​സി​ല്‍​ദാ​ര്‍, പി​റ​വം, മ​ണീ​ട് വി​ല്ലേ​ജ് ഓ​ഫീ​സ​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

റെ​യി​ല്‍​വേ മേ​ല്‍​പ്പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണ​ത്തി​നാ​യി ചി​ല കെ​ട്ടി​ട​ങ്ങ​ളു​ടെ വി​ല നി​ര്‍​ണ​യം ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും വി​ശ​ദാം​ശ​ങ്ങ​ള്‍ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും ആ​ര്‍​ഡി​ബി​സി ഉ​ദ്യോ​ഗ​സ്ഥ​ന്‍ യോ​ഗ​ത്തി​ല്‍ അ​റി​യി​ച്ചു. അ​ഞ്ച് കെ​ട്ടി​ട​ങ്ങ​ളു​ടെ വി​ല നി​ര്‍​ണ​യി​ച്ചു കി​ട്ടാ​നു​ണ്ടെ​ന്ന് സ്‌​പെ​ഷ​ല്‍ ത​ഹ​സി​ല്‍​ദാ​ര്‍ വ്യ​ക്ത​മാ​ക്കി​യ​തി​നെ തു​ട​ർ​ന്ന് ഈ ​കെ​ട്ടി​ട​ങ്ങ​ളു​ടെ വി​ല നി​ര്‍​ണ​യി​ച്ച് ഒ​രാ​ഴ്ച​യ്ക്ക​കം റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ മ​ന്ത്രി നി​ര്‍​ദ്ദേ​ശം ന​ല്‍​കി. അ​നൂ​പ് ജേ​ക്ക​ബ് എം​എ​ല്‍​എ ആ​യി​രു​ന്ന​പ്പോ​ള്‍ വി​ഷ​യം നി​യ​മ​സ​ഭ​യി​ല്‍ ഉ​ന്ന​യി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് അ​ന്ന​ത്തെ സ​ര്‍​ക്കാ​ര്‍ സ്ഥ​ല​മേ​റ്റെ​ടു​ക്കാ​ന്‍ ക​ള​ക്ട​ര്‍​ക്ക് അ​നു​മ​തി ന​ല്‍​കി​യ​ത്.

Tags : Kurikadu flyover Nattuvishesham DistrictNews

Recent News

Corehub Up