x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൂ​ല​മ്പി​ള്ളി പാ​ക്കേ​ജ് ഭൂ​മി ബ​ല​പ്പെ​ടു​ത്ത​ൽ ആ​രം​ഭി​ച്ചു

വെബ് ഡെസ്ക്
Published: September 4, 2026 01:22 AM IST | Updated: September 4, 2026 01:22 AM IST

പ്രതീകാത്മക ചിത്രം

കൊ​ച്ചി: വ​ല്ലാ​ർ​പാ​ടം ക​ണ്ടെ​യ്ന​ർ ടെ​ർ​മി​ന​ൽ പ​ദ്ധ​തി​ക്കു​വേ​ണ്ടി 2008ൽ ​കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ട്ട കു​ടും​ബ​ങ്ങ​ൾ​ക്ക് മൂ​ല​മ്പി​ള്ളി പാ​ക്കേ​ജ് പ്ര​കാ​രം പു​ന​ര​ധി​വാ​സ​ത്തി​നാ​യി ന​ൽ​കി​യി​ട്ടു​ള്ള മൂ​ന്നു സൈ​റ്റു​ക​ൾ ബ​ല​പ്പെ​ടു​ത്താ​ൻ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു.

ച​തു​പ്പു നി​ല​ത്തി​നു സ​മാ​ന​മാ​യ സ്ഥ​ല​ത്ത് നി​ർ​മി​ച്ച വീ​ടു​ക​ൾ​ക്ക് ബ​ല​ക്ഷ​യ​വും വി​ള്ള​ലു​ക​ളും ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ആ​ക്ഷ​ൻ കൗ​ൺ​സി​ലും വ​രാ​പ്പു​ഴ അ​തി​രൂ​പ​ത രാ​ഷ്ട്രീ​യ​കാ​ര്യ സ​മ​തി​യും ന​ട​ത്തി​യ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നാ​ണ് വേ​ഗ​ത്തി​ലു​ള്ള ന​ട​പ​ടി. പി​ഡ​ബ്ല്യു​ഡി, കൊ​ച്ചി​ൻ പോ​ർ​ട്ട് അ​ഥോ​റി​റ്റി, കെ​എം​ആ​ർ​എ​ൽ, റ​വ​ന്യൂ വ​കു​പ്പു​ക​ൾ യോ​ജി​ച്ചാ​ണ് ബ​ല​പ്പെ​ടു​ത്ത​ൽ ന​ട​ത്തു​ന്ന​ത്.

മു​ള​വു​കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പം കാ​ട്ടാ​ത്തു​ക​ട​വി​ലെ 76 സെ​ന്‍റ്, കാ​ക്ക​നാ​ട് ഇ​ന്ദി​രാ ന​ഗ​റി​ലെ 4.25 ഏ​ക്ക​ർ, തു​തി​യൂ​ർ ആ​ദ​ർ​ശ് ന​ഗ​റി​ലെ 2.56 ഏ​ക്ക​ർ സ്ഥ​ല​മാ​ണ് ബ​ല​പ്പെ​ടു​ത്തു​ന്ന​ത്. ക​പ്പ​ൽ​ച്ചാ​ൽ ആ​ഴം​കൂ​ട്ടു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കൊ​ച്ചി കാ​യ​ലി​ൽ നി​ന്ന് നീ​ക്കി​യ മ​ണ്ണാ​ണ് ഇ​വി​ടേ​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. പു​തു​വൈ​പ്പ് എ​ൽ​എ​ൻ​ജി ടെ​ർ​മി​ന​ലി​ന് സ​മീ​പം നി​ക്ഷേ​പി​ച്ചി​ട്ടു​ള്ള മ​ണ്ണാ​ണ് മൂ​ന്ന് സൈ​റ്റു​ക​ളി​ലും എ​ത്തി​ക്കു​ന്ന​ത്. മ​ണ്ണ് സൗ​ജ​ന്യ​മാ​യി ന​ൽ​കാ​മെ​ന്ന് പോ​ർ​ട്ട് അ​ഥോ​റി​റ്റി ഉ​റ​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. 3.50 കോ​ടി​യാ​ണ് ചെ​ല​വ്.

ക​ഴി​ഞ്ഞ ജൂ​ലൈ​യി​ലാ​ണ് പ്ലോ​ട്ടു​ക​ൾ മ​ണ്ണി​ട്ട് ബ​ല​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നം ഉ​ണ്ടാ​യ​ത്. മ​ണ്ണ് നീ​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ പാ​സു​ക​ൾ റ​വ​ന്യൂ വ​കു​പ്പ് ജി​യോ​ള​ജി വ​കു​പ്പി​ൽ​നി​ന്ന് വാ​ങ്ങും. സൈ​റ്റു​ക​ളി​ൽ മ​ണ​ൽ നി​ക്ഷേ​പി​ച്ച​ശേ​ഷം നി​ലം ബ​ല​പ്പെ​ടു​ത്തു​ന്ന പ​ണി​ക​ൾ ചെ​യ്യു​ന്ന​ത് പി​ഡ​ബ്ല്യു​ഡി​യാ​ണ്. ബ​ല​പ്പെ​ടു​ത്ത​ലി​ന്‍റെ തോ​ത് കെ​എം​ആ​ർ​എ​ൽ പ​രി​ശോ​ധി​ച്ചു സാ​ക്ഷ്യ​പ്പെ​ടു​ത്തും. മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ൽ പ​ണി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​നാ​ണ് ശ്ര​മം.
വ​ല്ലാ​ർ​പാ​ടം ക​ണ്ടെ​യ്ന​ർ റോ​ഡ്-​റെ​യി​ൽ പ​ദ്ധ​തി​ക്കാ​യി 2008ൽ ​മൂ​ല​മ്പി​ള്ളി അ​ട​ങ്ങു​ന്ന ക​ട​മ​ക്കു​ടി ഉ​ൾ​പ്പെ​ടെ ഏ​ഴ് വി​ല്ലേ​ജു​ക​ളി​ൽ നി​ന്നാ​യി 316 കു​ടും​ബ​ങ്ങ​ളെ യാ​തൊ​രു പു​ന​ര​ധി​വാ​സ​വും ഉ​റ​പ്പാ​ക്കാ​തെ 2008 ഫെ​ബ്രു​വ​രി ആ​റി​നാ​ണ് കു​ടി​യൊ​ഴി​പ്പി​ച്ച​ത്. തൊ​ട്ട​ടു​ത്ത ദി​വ​സം മു​ത​ൽ ഉ​യ​ർ​ന്ന ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ത്തെ തു​ട​ർ​ന്നു മാ​ർ​ച്ച് 19ന് ​പു​ന​ര​ധി​വാ​സ ഉ​ത്ത​ര​വ് സ​ർ​ക്കാ​ർ പു​റ​പ്പെ​ടു​വി​ച്ചു. എ​ന്നാ​ൽ ഒ​ന്നും മു​ന്നോ​ട്ടു നീ​ങ്ങാ​തെ വ​ന്ന​തോ​ടെ കു​ടി​യി​റ​ക്ക​പ്പെ​ട്ട​വ​ർ വീ​ണ്ടും സ​മ​ര​ര​ഗ​ത്ത് വ​രേ​ണ്ടി​വ​ന്നു . പാ​ക്കേ​ജ് പ്ര​കാ​രം കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ട്ട കു​ടും​ബ​ങ്ങ​ൾ​ക്ക് വാ​സ​യോ​ഗ്യാ​യ ഭൂ​മി, വീ​ട് നി​ർ​മി​ക്കു​ന്ന​തി​നു​ള്ള സ​ഹാ​യം, വീ​ട് നി​ർ​മി​ക്കു​ന്ന​തു​വ​രെ പ്ര​തി​മാ​സ വാ​ട​ക, കു​ടും​ബ​ത്തി​ലെ അ​ർ​ഹ​രാ​യ ഒ​രാ​ൾ​ക്ക് തൊ​ഴി​ൽ, ഉ​പ​ജീ​വ​നം ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് പ​ക​രം സം​വി​ധാ​നം തു​ട​ങ്ങി​യ ആ​നു​കൂ​ല്യ​ങ്ങ​ളാ​ണ് പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്.
എ​ന്നാ​ൽ പാ​ക്കേ​ജി​ലെ പ​ല വാ​ഗ്ദാ​ന​ങ്ങ​ളും ഇ​പ്പോ​ഴും പൂ​ർ​ണ​മാ​യി ന​ട​പ്പാ​യി​ട്ടി​ല്ല. പു​ന​ര​ധി​വാ​സ​ത്തി​നാ​യി തു​തി​യൂ​ർ, ഇ​ന്ദി​രാ​ന​ഗ​ർ, മു​ള​വു​കാ​ട് പ്ര​ദേ​ശ​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച ഭൂ​മി​യു​ടെ വ​ലി​യൊ​രു ഭാ​ഗം ച​തു​പ്പ് പ്ര​ദേ​ശ​ങ്ങ​ളാ​യ​തി​നാ​ൽ വീ​ടു​ക​ൾ നി​ർ​മി​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ് നി​ല​വി​ലു​ള്ള​ത്.

Tags : Moolampilly package NattuVishasham DistrictNews

Recent News

Corehub Up