ലെന്‍സ്ഫെഡ് ചങ്ങനാശേരി ഏരിയായിലെ യൂണിറ്റുകളിൽ പരിസ്ഥിതി ദിനത്തില്‍ നടാനുള്ള ഫലവൃക്ഷത്തൈകൾ കറുകച്ചാല്‍ പഞ്ചായത്ത് പ്രസിഡന്റ് മാത്യു ജോണ്‍ വിതരണം ചെയ്യുന്നു
കറുകച്ചാല്‍: ഭൂമി സംബന്ധിച്ച രജിസ്ട്രേഷന് ഫീസും ന്യായവിലയും കുറയ്ക്കണമെന്ന് ലെന്‍സ്ഫെഡ് (ലൈസന്‍സ്ഡ് എന്‍ജിനിയേഴ്സ് ആൻഡ് സൂപ്പര്‍ വൈസേഴ്സ് ഫെഡറേഷന്) കറുകച്ചാല്‍ എന്‍എസ്എസ് കരയോഗം ഹാളില്‍ സംഘടിപ്പിച്ച വികസന സംവാദ സമ്മേളനം ആവശ്യപ്പെട്ടു.
സാധാരണക്കാര്‍ക്ക് അസാധ്യമാക്കിയ ഫീസ് ഘടന കാരണം ഭൂമിയുടെ ക്രയവിക്രയങ്ങളും നിര്‍മാണവും ക്രമാതീതമായി കുറഞ്ഞുവരുന്നതായി സമ്മേളനം വിലയിരുത്തി.
കറുകച്ചാല്‍, നെടുംകുന്നം, കങ്ങഴ, വെള്ളാവൂര്‍ പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ലെന്‍സ്ഫെഡ് അംഗങ്ങള്‍ എന്നിവർ സമ്മേളനത്തില്‍ പങ്കെടുത്തു. വികസന സംവാദം ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് വികസനകാര്യസമിതി ചെയര്മാന് അജിത്ത് മുതിരമല ഉദ്ഘാടനം ചെയ്തു.
പരിസ്ഥിതി സെമിനാറും ഫലവൃക്ഷത്തൈകളുടെ വിതരണവും കറുകച്ചാല്‍ പഞ്ചായത്ത് പ്രസിഡന്റ് മാത്യു ജോണ്‍ ഉദ്ഘാടനം ചെയ്തു. ലെന്‍സ്ഫെഡ് ചങ്ങനാശേരി ഏരിയാ പ്രസിഡന്റ് ചെറിയാന് നെല്ലുവേലി അധ്യക്ഷനായിരുന്നു.
ജില്ലാ പ്രസിഡന്റ് ജനീവ് പി.ജി., സംസ്ഥാന സമിതിയംഗം ജോഷി സെബാസ്റ്റ്യന്‍, ഏരിയാ സെക്രട്ടറി ജോണ്സണ് ജോണ്‍, ട്രഷറര്‍ ശരത്ത് കുമാര്‍, ജില്ലാ ഭാരവാഹികളായ അജിത്ത് എസ്., പോള്‍ ആന്റണി, ഏരിയാ ഭാരവാഹികളായ ടോണി കെ. തോമസ്, ശരത്ചന്ദ്രന്, സ്മൃതി എസ്. എന്നിവര്‍ പ്രസംഗിച്ചു.
സംവാദ പൊതുചര്‍ച്ചകളില്‍ കറുകച്ചാല്‍ പഞ്ചായത്ത് പ്രസിഡന്റ് മാത്യു ജോണ്‍, വെള്ളാവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജലജ മോഹന്‍, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു
Tags : Local News Nattuvishesham Kottayam