x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​കു​ന്ദ​പു​രം താ​ലൂ​ക്കി​ല്‍ മ​ണ്ണി​ടി​ച്ചി​ല്‍ ഭീ​ഷ​ണി


Published: June 11, 2026 01:31 AM IST | Updated: June 11, 2026 01:31 AM IST

32 കു​ടും​ബ​ങ്ങ​ള്‍​ക്ക് മാ​റി താ​മ​സി​ക്കാ​ന്‍ നോ​ട്ടീ​സ്

ഇ​രി​ങ്ങാ​ല​ക്കു​ട: കാ​ല​വ​ര്‍​ഷം ക​ണ​ക്കി​ലെ​ടു​ത്ത് മു​കു​ന്ദ​പു​രം താ​ലൂ​ക്കി​ല്‍ മൂ​ന്ന് സ്ഥ​ല​ങ്ങ​ളി​ല്‍ മ​ണ്ണി​ടി​ച്ചി​ലി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​തി​ന് പി​ന്നാ​ലെ 32 കു​ടും​ബ​ങ്ങ​ളെ മാ​റ്റി പാ​ര്‍​പ്പി​ക്കാ​ന്‍ ന​ട​പ​ടി തു​ട​ങ്ങി. ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭ​യി​ല്‍ പൊ​റ​ത്തി​ശേ​രി മാ​ടാ​യി​ക്കോ​ണം വി​ല്ലേ​ജി​ല്‍ വാ​തി​ല്‍​മാ​ടം കോ​ള​നി, വെ​ള്ളാ​ങ്ക​ല്ലൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ തെ​ക്കും​ക​ര വി​ല്ലേ​ജി​ല്‍ മു​സാ​ഫ​രി​ക്കു​ന്ന്, കാ​റ​ളം പ​ഞ്ചാ​യ​ത്തി​ല്‍ കോ​ഴി​ക്കു​ന്ന് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മ​ണ്ണി​ടി​ച്ചി​ല്‍ ഭീ​ഷ​ണി​യു​ള്ള​താ​യി റി​പ്പോ​ര്‍​ട്ടു​ള്ള​ത്.

2018 - 19 വ​ര്‍​ഷ​ത്തെ പ്ര​ള​യ​ത്തി​ന്‍റെയും മ​ണ്ണി​ടി​ച്ചി​ലിന്‍റെ​യും പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. മ​ണ്ണു സം​ര​ക്ഷ​ണ വ​കു​പ്പ്, മൈ​നിം​ഗ് ആ​ന്‍​ഡ് ജി​യോ​ള​ജി, ഗ്രൗ​ണ്ട് വാ​ട്ട​ര്‍, റ​വ​ന്യൂ, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് തു​ട​ങ്ങി​യ​വ​യാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ല്‍​കി​യ​ത്.

കാ​ല​വ​ര്‍​ഷം ആ​രം​ഭി​ക്കും മു​മ്പ് വെ​ള്ള​പ്പൊ​ക്കം, ക​ട​ല്‍​ക്ഷോ​ഭം, മ​ണ്ണി​ടി​ച്ചി​ല്‍ എ​ന്നി​വ​യ്ക്ക് സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ള്‍ ക​ണ്ടെ​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ 32 കു​ടും​ബ​ങ്ങ​ളോ​ട് മാ​റി താ​മ​സി​ക്കു​വാ​ന്‍ ക​ഴി​ഞ്ഞ ദി​വ​സം നോ​ട്ടീ​സ് ന​ല്‍​കി.

മു​സാ​ഫ​രി​ക്കു​ന്നി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ കു​ടും​ബ​ങ്ങ​ളു​ള്ള​ത്. 21 കു​ടും​ബ​ങ്ങ​ള്‍​ക്കാ​ണ് ക​ഴി​ഞ്ഞ ദി​വ​സം വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ മു​ഖേ​ന മാ​റി​താ​മ​സി​ക്കു​വാ​ന്‍ നോ​ട്ടീ​സ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. സ​ത്താ​ര്‍ പ​നം​പ​റ​മ്പി​ല്‍, ഷം​സു​ദ്ദീ​ന്‍ വ​ലി​യ​ക​ത്ത്, മു​ഹ​മ്മ​ദ് കു​ഴി​ക്ക​ണ്ട​ത്തി​ല്‍, സൈ​ന​ബ കും​ബ​ള​ത്തു​വീ​ട്, ന​സീ​റ അ​റ​ക്ക​പ​റ​മ്പി​ല്‍, ആ​ത്തി​ക്ക വെ​ളു​ത്തേ​രി, ലു​ബീ​ന ക​ല്ലു​വി​ള തേ​ക്കേ​വീ​ട്ടി​ല്‍, ജാ​സ്മി പു​ഞ്ച​പ​റ​മ്പി​ല്‍, കൊ​ച്ചാ​മി ഇ​ട​പ്പു​ള്ളി, ശോ​ഭ​ന ചെ​ന്ന​റ, ഷ​മീ​റ ജാ​ഫ​ര്‍ കോ​ക്കാ​ത്തി​ല​ത്ത്, റം​ല ഹം​സ ചീ​നി​ക്കാ​പു​റ​ത്ത്, അം​ബി​ക ശ​ശി മൂ​ത്തോ​ളി​ല്‍, മ​നോ​ഹ​ര​ന്‍ വേ​ല​പ​റ​മ്പി​ല്‍, അ​യ്യ​പ്പ​ന്‍ മാ​ണാ​ന്‍, ഐ​ഷാ​ബി തെ​രു​വി​ല്‍, എം.​വി. പ്രീ​തി കോ​ഴി​പ​റ​മ്പി​ല്‍, ലൈ​ല അ​റ​ക്ക​ല്‍, ഷ​ക്കീ​ല വാ​ഴ​പ​റ​മ്പി​ല്‍, ബി​ന്ദു സ​ജീ​വ​ന്‍ പ​ണ്ണാ​ര്‍​ത്തി​ല്‍, വി.​പി. മ​നീ​ഷ് വേ​ല​പ്പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍​ക്കാ​ണ് നോ​ട്ടീ​സ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

പൊ​റ​ത്തി​ശേ​രി വാ​തി​ല്‍​മാ​ടം കോ​ള​നി​യി​ല്‍ ഏ​ഴു കു​ടും​ബ​ങ്ങ​ള്‍​ക്കാ​ണ് നോ​ട്ടീ​സ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. സു​ഹ​റ ബീ​വി അ​റ​ക്ക​ല്‍, ഗി​രീ​ഷ് പേ​ടി​യ്ക്കാ​ട്ടു​പ​റ​മ്പി​ല്‍, എ​ലു​വ​ങ്ക​ല്‍ സു​രേ​ഷ്, കാ​ളി​ക്കു​ട്ടി ചേ​ന​ങ്ങ​ത്ത്, കു​ട്ട​ന്‍ മു​രി​ങ്ങ​ത്ത്, ഭ​വാ​നി നൊ​ച്ചി​വ​ള​പ്പി​ല്‍, പാ​റ​ള​ത്ത് ക​ല്യാ​ണി എ​ന്നി​വ​ര്‍​ക്കാ​ണ നോ​ട്ടീ​സ് ന​ല്‍​കി​യി​ട്ടു​ള്ള​ത്.
കാ​റ​ളം കോ​ഴി​ക്കു​ന്നി​ല്‍ ര​മേ​ശ് മ​ഠ​ത്തി​വീ​ട്ടി​ല്‍, വി​മ​ല അ​യ്യ​പ്പ​ന്‍ മു​ല്ല​യ്ക്ക​ല്‍, അ​മ്മി​ണി മ​നം​പി​ലാ​യ്ക്ക​ല്‍, രാ​ധാ​കൃ​ഷ്ണ​ന്‍ വെ​ള്ളാ​ഞ്ചേ​രി എ​ന്നീ നാ​ല് കു​ടും​ബ​ങ്ങ​ള്‍​ക്കാ​ണ് നോ​ട്ടീ​സ് ന​ല്‍​കി​യി​ട്ടു​ള്ള​ത്.

Tags : Nattuvishesham Local News Landslide threatens Mukundapuram taluk

Recent News

Corehub Up