x
ad
Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്കൂ​ളു​ക​ൾ​ക്ക് ലാ​പ്ടോ​പ്പും പ്രൊ​ജ​ക്ട​റും ന​ൽ​കി


Published: November 4, 2025 01:41 AM IST | Updated: November 4, 2025 01:41 AM IST

ഒ​പ്പ​മു​ണ്ട് എം​പി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ്കൂ​ളു​ക​ൾ​ക്ക് ലാ​പ്ടോ​പ്പ് വി​ത​ര​ണം കൊ​ച്ചി സി​യാ​ൽ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ എ​സ്. സു​ഹാ​സ്, ബെ​ന്നി ബെ​ഹ​നാ​ൻ എം​പി എ​ന്നി​വ​ർ നി​ർ​വ​ഹി​ക്കു​ന്നു.

ചാ​ല​ക്കു​ടി: ചാ​ല​ക്കു​ടി പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു വി​വ​ര​സാ​ങ്കേ​തി​ക വി​ദ്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ക​യും ഡി​ജി​റ്റ​ൽ ലൈ​ബ്ര​റി, സ്മാ​ർ​ട്ട് ക്ലാ​സ് റൂം, ​ആ​ധു​നി​ക നി​ല​വാ​ര​ത്തി​ലു​ള്ള ക​മ്പ്യൂ​ട്ട​റു​ക​ള്‍ തു​ട​ങ്ങി​യ ഡി​ജി​റ്റ​ൽ സം​വി​ധാ​ന​ങ്ങ​ൾ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് ബെ​ന്നി ബ​ഹ​നാ​ൻ എം​പി വി​ഭാ​വ​നം ചെ​യ്ത ഡി​ജി​റ്റ​ൽ വി​സ്‌​ഡം എ​ന്ന പ​ദ്ധ​തി.

ഒ​പ്പ​മു​ണ്ട് എം​പി എ​ന്ന സാ​മൂ​ഹ്യ സേ​വ​ന​പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി ഇ​വ വി​ത​ര​ണം ചെ​യ്തു. സി​യാ​ലി​ന്‍റെ സി​എ​സ്ആ​ർ ഫ​ണ്ടി​ൽ​നി​ന്നും അ​നു​വ​ദി​ച്ച 25ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് ലാ​പ്ടോ​പ്പു​ക​ളും പ്രൊ​ജ​ക്ട​റു​ക​ളും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​യി കൈ​മാ​റി​യ​ത്. ബെ​ന്നി ബ​ഹ​നാ​ൻ എം​പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൊ​ച്ചി​ൻ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ എ​സ്. സു​ഹാ​സ് പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

സി​യാ​ൽ എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ സ​ജി ജോ​ർ​ജ്, അ​ങ്ക​മാ​ലി മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ഷി​യോ​ പോ​ൾ, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ സി​നി മ​നോ​ജ്, സി​സ്റ്റ​ർ അ​ർ​പ്പി​ത, ടി.​എം. വ​ർ​ഗീ​സ്, കെ.​വി. മു​ര​ളി, സാം​സ​ൺ ചാ​ക്കോ, ഷൈ​ ജോ പ​റ​മ്പി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Laptops nattuvisesham local news

Recent News

Corehub Up