ചെര്‍ക്കള അളക്കയിലെ മുസ്ലിംലീഗ് പ്രവര്‍ത്തകരുടെ ബൈക്ക് കത്തിച്ച നിലയില്‍.
കാസര്‍ഗോഡ്: മുസ്ലിംലീഗ് പ്രവര്‍ത്തകരുടെ ബൈക്ക് പെട്രോള്‍ ഒഴിച്ചുകത്തിച്ച നിലയില്‍. വീടിന്റെ മുന്‍വാതിലും ജനലും തീയിട്ടു നശിപ്പിച്ചു. ചെര്‍ക്കള അളക്കയിലെ സജീവ ലീഗ് പ്രവര്‍ത്തകരായ സലാഹുദ്ദീന്, സെയ്ഫുദ്ദീന്‍ എന്നിവരുടെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്.
ഗൃഹനാഥന് സി.എ. ഫൈസലിന്റെ പരാതിയില്‍ വിദ്യാനഗര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ ഉടന്‍ കണ്ടെത്തി ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി ആവശ്യപ്പെട്ടു.
Tags : League activists nattuvishesham local news