x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചാ​ലി​ശേ​രി പ​ഞ്ചാ​യ​ത്തി​ൽ ജീ​വ​ൻ​ര​ക്ഷാ പ​രി​ശീ​ല​നം

വെബ് ഡെസ്ക്
Published: August 7, 2026 03:01 AM IST | Updated: August 7, 2026 03:01 AM IST

ചാ​ലി​ശേ​രി പ​ഞ്ചാ​യ​ത്തി​ൽ ജീ​വ​ൻ​ര​ക്ഷാ പ​രി​ശീ​ല​ന​ക്ലാ​സി​ൽ ഡോ.​ടി. അ​ജി​ത് ന​ട​ത്തി​യ ഡെ​മോ​ൺ​സ്ട്രേ​ഷ​ൻ.

കൂ​റ്റ​നാ​ട്: ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ വ​നി​താ വി​ഭാ​ഗ​ത്തി​ന്‍റേ​യും ചാ​ലി​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റേ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ അ​ടി​സ്ഥാ​ന ജീ​വ​ൻ​ര​ക്ഷാ പ​രി​ശീ​ല​ന പ​രി​പാ​ടി ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് അം​ബേ​ദ്ക​ർ ഹാ​ളി​ൽ ന​ട​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റം​ല വീ​രാ​ൻ​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് യു.​കെ. സു​രേ​ഷ് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കു​ന്നം​കു​ളം മ​ല​ങ്ക​ര മി​ഷ​ൻ ഹോ​സ്പി​റ്റ​ൽ അ​ന​സ്തേ​ഷ്യോ​ള​ജി​സ്റ്റും ബി​എ​ൽ​എ​സ് പ​രി​ശീ​ല​ക​നു​മാ​യ ഡോ.​ടി. അ​ജി​ത് പ​രി​ശീ​ല​ന ക്ലാ​സെ​ടു​ത്തു. പ​ഞ്ചാ​യ​ത്ത്‌ വി​ക​സ​ന​കാ​ര്യ സ്ഥി​രം​സ​മി​തി ചെ​യ​ർ​പേ​ഴ്സ​ൺ സി​ജി സാ​ബു, ആ​രോ​ഗ്യ- വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി ചെ​യ​ർ​പേ​ഴ്സ​ൺ ആ​നി വി​നു, ക്ഷേ​മ​കാ​ര്യ സ്ഥി​രം​സ​മി​തി ചെ​യ​ർ​പേ​ഴ്സ​ൺ സ​വി​ത അ​ജി, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, ചാ​ലി​ശ്ശേ​രി സാ​മൂ​ഹി​ക ആ​രോ​ഗ്യ​കേ​ന്ദ്രം സൂ​പ്ര​ണ്ട് ഡോ.​എ. ശ്രീ​കു​മാ​ർ, ചാ​ലി​ശ്ശേ​രി കൃ​ഷ്ണ ഹെ​ൽ​ത്ത് കെ​യ​ർ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഡോ.​എ​ൻ. വേ​ണു​ഗോ​പാ​ൽ, വി​മ കു​ന്നം​കു​ളം ചെ​യ​ർ​പേ​ഴ്സ​ൺ ഡോ. ​വ​ന​ജ വേ​ണു​ഗോ​പാ​ൽ, സെ​ക്ര​ട്ട​റി ഡോ.​ടി. കൃ​ഷ്ണ​പ്രി​യ, ആ​ശ പ്ര​വ​ർ​ത്ത​ക​ർ, അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​ർ, ഹ​രി​ത​ക​ർ​മ സേ​നാം​ഗ​ങ്ങ​ൾ, സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി നൂ​റി​ല​ധി​കം​പേ​ർ പ​രി​ശീ​ല​ന​ക്ലാ​സി​ൽ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up