x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പുത്ത​ൻ​പ​ള്ളി ജാ​റം ആ​ണ്ട് നേ​ർ​ച്ച; സ​മ്മേ​ള​നം മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യും

വെബ് ഡെസ്ക്
Published: August 7, 2026 03:43 AM IST | Updated: August 7, 2026 03:43 AM IST

മുഖ്യമന്ത്രി വി.ഡി. സതീശൻ

 പു​ന്ന​യൂ​ർ​ക്കു​ളം: നാ​ലു ദി​വ​സ​മാ​യി ന​ട​ത്തു​ന്ന പെ​രു​മ്പ​ട​പ്പ് പു​ത്ത​ൻ​പ​ള്ളി ജാ​റം ആ​ണ്ട് നേ​ർ​ച്ചയ്ക്ക് ഇ​ന്ന​ലെ തു​ട​ക്ക​മാ​യി. ശൈ​ഖ് കു​ഞ്ഞി മു​ഹ​മ്മ​ദ് മു​സ്ലി​യാ​രു​ടെ നൂ​റ്റിപ​തി​നാ​റാ​മ​ത് ആ​ണ്ട് നേ​ർ​ച്ച​യാ​ണ് ഇ​ത്ത​വ​ണ ന​ട​ക്കു​ന്ന​ത്. ഇ​ന്ന​ലെ​രാ​വി​ലെ നു​ണ​ക്ക​ട​വ് കു​റു​മ്പ​ത്ത യി​ൽ , എ​ര​മം​ഗ​ലം, പു​ത്ത​ൻ പ​ള്ളി മ​ഖാ​മുളി​ലെ സി​യാ​റ​ത്തോ​ടെ ആ​രം​ഭി​ക്കു​ന്ന ആ​ണ്ട് നേ​ർ​ച്ച ഞാ​യ​റാ​ഴ്ച ഭ​ക്ഷ​ണ വി​ത​ര​ണ​ത്തോ​ടെ സ​മാ​പി​ക്കും.
സാം​സ്കാ​രി​ക സ​മ്മേ​ള​നം, അ​നു​സ്മ​ര​ണ സം​ഗ​മം, സ​ന​ദ് ദാ​ന സ​മ്മേ​ള​നം, ദി​ക്ർ ഹ​ൽ​ഖ, അ​വാ​ർ​ഡ് ദാ​നം, ല​ഹ​രി വി​രു​ദ്ധ സം​ഗ​മം, സ്കൂ​ൾ കെ​ട്ടി​ട ശി​ലാ​സ്ഥാ​പ​നം തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ളാ​ണ് ഇ​ത്ത​വ​ണ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ന​ട​ക്കു​ന്ന സ​മ്മേ​ള​നം മു​ഖ്യ​മ​ന്ത്രി വി. ​ഡി . സ​തീ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​റ്റു മ​ന്ത്രി​മാ​ർ, മ​ത - രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കും. ദ​ക്ഷി​ണേ​ന്ത്യ​യി​ലെ പു​ണ്യ തീ​ർ​ഥ കേ​ന്ദ്ര​മാ​യ പു​ത്ത​ൻ​പ​ള്ളി കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വ​ഖ​ഫ്സ്ഥാ​പ​ന​മാ​യാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്.

Tags : Nattuvishesham DistrictNews DeepikaNews Meeting

Recent News

Corehub Up