ജിത്തു കൃഷ്ണൻ
ചങ്ങനാശേരി: ജോലിക്കിടെ പോസ്റ്റിൽനിന്നു വീണ് ലൈൻമാൻ മരിച്ചു. നെടുംകുന്നം തെക്കേ ചെരുവിൽ വെട്ടിപ്പറമ്പിൽ ഗോപാലകൃഷ്ണന്റെയും ഗീതമ്മയുടെയും മകൻ ജിത്തു കൃഷ്ണൻ (29) ആണ് മരിച്ചത്. തെങ്ങണ കെഎസ്ഇബി സെക്ഷനിലെ ജീവനക്കാരനായ ജിത്തു ഇന്നലെ വൈകുന്നരം ആറിന് ചെത്തിപ്പുഴ ഭാഗത്ത് വൈദ്യുതി പോസ്റ്റിൽ ജോലി ചെയ്യുമ്പോഴാണ് അപകടം. ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം പിന്നീട്.