x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മീ​ൻ വി​ൽ​പ​ന​ശാ​ല​യി​ൽ മോ​ഷ​ണം പ​തി​വാ​ക്കി​യ മു​ൻ ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: September 6, 2026 12:57 AM IST | Updated: September 6, 2026 12:57 AM IST

മ​ഞ്ചേ​രി: ന​ഗ​ര​ത്തി​ലെ മീ​ൻ വി​ൽ​പ​ന​ശാ​ല​യി​ൽ മോ​ഷ​ണം പ​തി​വാ​ക്കി​യ മു​ൻ ജീ​വ​ന​ക്കാ​ര​ൻ സി​സി​ടി​വി​യി​ൽ ദൃ​ശ്യം പ​തി​ഞ്ഞ​തോ​ടെ ഒ​ടു​വി​ൽ കു​ടു​ങ്ങി. മ​ഞ്ചേ​രി ചെ​ങ്ങ​ണ സ്വ​ദേ​ശി അ​ത്തി​മ​ണ്ണി​ൽ വീ​ട്ടി​ൽ അ​ബ്ദു​ൾ നാ​സ​ർ എ​ന്ന ചെ​റി (47) ആ​ണ് പി​ടി​യി​ലാ​യ​ത്.

ക​ട​യി​ലെ മു​ൻ ജീ​വ​ന​ക്കാ​ര​നാ​യ ഇ​യാ​ളെ സ്വ​ഭാ​വ​ദൂ​ഷ്യം കാ​ര​ണം ഉ​ട​മ ആ​റു​മാ​സം മു​ന്പ് പി​രി​ച്ചു​വി​ട്ടി​രു​ന്നു. എ​ന്നാ​ൽ ഉ​ട​മ സ്ഥ​ല​ത്തി​ല്ലാ​ത്ത​തും ക​ട​യി​ൽ തി​ര​ക്ക് കു​റ​വു​ള്ള​തു​മാ​യ സ​മ​യം നോ​ക്കി ഇ​യാ​ൾ ക​ട​യു​ടെ പ​രി​സ​ര​ത്ത് ഇ​ട​യ്ക്കി​ടെ വ​രി​ക​യും അ​വി​ടെ​യു​ള്ള ജീ​വ​ന​ക്കാ​രു​ടെ ശ്ര​ദ്ധ തെ​റ്റി​ച്ച് ക​ട​യു​ടെ ഉ​ള്ളി​ലേ​ക്ക് ക​യ​റി മേ​ശ​യി​ൽ നി​ന്ന് മോ​ഷ​ണം പ​തി​വാ​ക്കി. ക​ണ​ക്കി​ൽ പ​ണം സ്ഥി​ര​മാ​യി കു​റ​വ് വ​രാ​ൻ തു​ട​ങ്ങി​യ​തോ​ടെ സി​സി​ടി​വി പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു.

മോ​ഷ്ടാ​വി​നെ തി​രി​ച്ച​റി​ഞ്ഞ​തോ​ടെ പൊ​ലി​സി​ൽ പ​രാ​തി ന​ൽ​കി. പൊ​ലി​സ് കേ​സെ​ടു​ത്ത​തോ​ടെ പ്ര​തി മു​ങ്ങി. ഫോ​ണ്‍ സ്വി​ച്ച് ഓ​ഫ് ചെ​യ്ത് ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ മ​ഞ്ചേ​രി പൊ​ലി​സ് ഇ​ൻ​സ്പെ​ക്ട​ർ ദി​ലീ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജൂ​നി​യ​ർ എ​സ്ഐ സി​ജി​ൽ, അ​സി​സ്റ്റ​ന്‍റ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ശ്രീ​ജി​ത്ത് ലാ​ക്ക​യി​ൽ, സി​വി​ൽ പൊ​ലി​സ് ഓ​ഫി​സ​ർ​മാ​രാ​യ ഉ​ബൈ​ദ്, സാ​ലിം എ​ന്നി​വ​ർ ചേ​ർ​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പ്ര​തി​യു​മാ​യി പൊ​ലി​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. 10 ത​വ​ണ​യാ​യി ന​ട​ന്ന മോ​ഷ​ണ​ത്തി​ൽ 1.92 ല​ക്ഷം രൂ​പ ന​ഷ്ട​പ്പെ​ട്ട​താ​യി ഉ​ട​മ പ​റ​ഞ്ഞു. ന​ഗ​ര​ത്തി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ന​ട​ന്ന മോ​ഷ​ണ​ങ്ങ​ളി​ൽ ഇ​യാ​ൾ​ക്ക് പ​ങ്കു​ണ്ടോ എ​ന്ന​തി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​താ​യി പൊ​ലി​സ് പ​റ​ഞ്ഞു. പ്ര​തി​യെ മ​ഞ്ചേ​രി ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി (ഒ​ന്ന്) 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.

Tags : Nattuvishesham Districtnews Deepikanews Former employee

Recent News

Corehub Up