x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൈ​യേ​റ്റ​ത്തി​ൽ ശ്വാ​സം​മു​ട്ടി പാ​ന്പീ​ര്യ​ൻ തോ​ട്

വെബ് ഡെസ്ക്
Published: September 6, 2026 12:59 AM IST | Updated: September 6, 2026 12:59 AM IST

കൈ​യേ​റ്റം നേ​രി​ടു​ന്ന പാ​ന്പീ​ര്യ​ൻ തോ​ട്.

ക​രു​വാ​ര​കു​ണ്ട്: ക​രു​വാ​ര​കു​ണ്ട് പ​ഞ്ചാ​യ​ത്തി​ലെ പ്ര​ധാ​ന​പ്പെ​ട്ട നീ​രൊ​ഴു​ക്കു​ക​ളി​ലൊ​ന്നാ​യ പാ​ന്പീ​ര്യ​ൻ തോ​ട് കൈ​യേ​റ്റം മൂ​ലം നാ​ശ​ത്തി​ന്‍റെ വ​ക്കി​ൽ. ക​രു​വാ​ര​കു​ണ്ടി​ന്‍റെ ജ​ല​നി​ധി എ​ന്ന​റി​യ​പ്പെ​ട്ടി​രു​ന്ന തോ​ടാ​ണ് മ​ഴ മാ​റു​ന്ന വ​ഴി​യേ ത​ന്നെ നീ​രൊ​ഴു​ക്ക് ത​ട​സ​പ്പെ​ടു​ന്ന​ത്. വീ​ട്ടാ​വ​ശ്യ​ത്തി​നും കു​ളി​ക്കു​ന്ന​തി​നും ജ​ല​സേ​ച​ന​ത്തി​നും മ​റ്റും പ്ര​ദേ​ശ​ത്തു​ള്ള​വ​രു​ടെ ആ​ശ്ര​യ​മാ​യി​രു​ന്നു ജ​ല​സ​ന്പ​ന്ന​മാ​യി​രു​ന്ന ഈ ​തോ​ട്. ക​ൽ​വെ​ട്ടി​ക്കു​ര​ൽ, കേ​ര​ളാ​എ​സ്റ്റേ​റ്റ്, കു​നി​യ​ൻ​മേ​ട്, ക​ണ്ണ​ത്ത്, വീ​ട്ടി​ചോ​ല, തെ​യ്യു​ട്ടി​ക്കു​ന്ന്, ചി​ല​ന്പി​ല​കൈ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് ഉ​ത്ഭ​വി​ച്ച് കു​ട്ട​ത്തി​യി​ലൂ​ടെ ഒ​ഴു​കു​ന്ന പാ​ന്പീ​ര്യ​ൻ തോ​ടി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളും ഇ​ന്ന് കൈ​യേ​റ്റ ഭീ​ഷ​ണി നേ​രി​ടു​ക​യാ​ണ്.

തോ​ടി​ന്‍റെ സ്വാ​ഭാ​വി​ക ഒ​ഴു​ക്കി​നെ​യും വീ​തി​യെ​യും ബാ​ധി​ക്കു​ന്ന ത​ര​ത്തി​ൽ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കൈ​യേ​റ്റ​ങ്ങ​ൾ ന​ട​ന്ന​തോ​ടെ നീ​രൊ​ഴു​ക്ക് ത​ട​സ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. തോ​ട് സം​ര​ക്ഷി​ക്ക​പ്പെ​ടാ​തെ പോ​യാ​ൽ വ​രും​കാ​ല​ത്ത് പ്ര​ദേ​ശ​ത്തി​ന്‍റെ ജ​ല​സ്രോ​ത​സി​ന് ഭീ​ഷ​ണി​യാ​കു​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

Tags : Nattuvishesham Districtnews Deepikanews Pampiriyan Stream

Recent News

Corehub Up