x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഞ്ചേ​രി-​ഒ​ലി​പ്പു​ഴ റോ​ഡി​ന്‍റെ സ​ർ​വേ വേ​ഗ​മാ​ക്ക​ണം: വി​ക​സ​ന സ​മി​തി

വെബ് ഡെസ്ക്
Published: September 6, 2026 01:03 AM IST | Updated: September 6, 2026 01:03 AM IST

Nattuvishesham, Districtnews, Deepikanews

മ​ല​പ്പു​റം: മ​ഞ്ചേ​രി-​ഒ​ലി​പ്പു​ഴ റോ​ഡി​ന്‍റെ സ​ർ​വേ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്നും മ​തി​യാ​യ ജീ​വ​ന​ക്കാ​ർ ഇ​ല്ലെ​ങ്കി​ൽ നി​യ​മ​നം ന​ട​ത്ത​ണ​മെ​ന്നും അ​ഡ്വ. എം.​റ​ഹ്മ​ത്തു​ള്ള എം​എ​ൽ​എ മ​ല​പ്പു​റ​ത്ത് ചേ​ർ​ന്ന ജി​ല്ലാ വി​ക​സ​ന സ​മി​തി​യോ​ഗ​ത്തി​ൽ എ​ൽ​ആ​ർ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

ന​റു​ക​ര അ​ക്ഷ​യ സെ​ന്‍റ​റി​നു സ​മീ​പം അ​പ​ക​ട ഭീ​ഷ​ണി​യു​യ​ർ​ത്തു​ന്ന ആ​ൽ​മ​രം മു​റി​ച്ചു മാ​റ്റു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും മ​ഞ്ചേ​രി ടൗ​ണി​ൽ ട്രാ​ഫി​ക് ബ്ലോ​ക്ക് രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മ​തി​യാ​യ പൊ​ലി​സു​കാ​രെ ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ക്ക​ണ​മെ​ന്നും എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു. മു​ന്പ് എ​ട​ത്ത​നാ​ട്ടു​ക​ര-​ഓ​ല​പ്പാ​റ-​മേ​ലാ​റ്റൂ​ർ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സ് ഇ​പ്പോ​ൾ എ​ട​ത്ത​നാ​ട്ടു​ക​ര വ​രെ മാ​ത്ര​മേ സ​ർ​വീ​സ് ഉ​ള്ളൂ​വെ​ന്നും മേ​ലാ​റ്റൂ​ർ വ​രെ സ​ർ​വീ​സ് നീ​ട്ടു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും എം​എ​ൽ​എ ആ​ർ​ടി​ഒ​യ്ക്ക് നി​ർ​ദേ​ശം ന​ൽ​കി.

ക​ഴി​ഞ്ഞ മൂ​ന്നു മാ​സ​ത്തി​നി​ടെ പ​ദ്ധ​തി നി​ർ​വ​ഹ​ണ​ത്തി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. എ​ട​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ എ.​എം. നാ​രാ​യ​ണ​ൻ, മ​ന്പാ​ട് പ​ഞ്ചാ​യ​ത്തി​ലെ പി. ​അ​വി​സ​ന്ന, പോ​ത്തു​ക​ൽ പ​ഞ്ചാ​യ​ത്തി​ലെ കൃ​ഷ്ണ​കു​മാ​രി എ​ന്നി​വ​രാ​ണ് ആ​ദ​ര​മേ​റ്റു വാ​ങ്ങി​യ​ത്. മി​ക​ച്ച പ്ര​വ​ർ​ത്ത​ന​വും സേ​വ​ന​മ​നോ​ഭാ​വ​വും പ്ര​ക​ടി​പ്പി​ച്ച വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​രെ​യും യോ​ഗ​ത്തി​ൽ ആ​ദ​രി​ച്ചു. കെ.​വി. മ​ധു (പൊ​ന്നാ​നി ന​ഗ​രം),

മി​നി ശ്യ​മാ​ള​ൻ (ത​ല​ക്കാ​ട്), പി.​വി. ഷാ​ജി (പ​റ​പ്പൂ​ർ), സു​ജ ജേ​ക്ക​ബ് (ആ​ലി​പ്പ​റ​ന്പ്), മു​ഹ​മ്മ​ദ് പൂ​വ​ക്കാ​ട​ൻ (പാ​ണ​ക്കാ​ട്), പ്രീ​തി (ക​രു​ളാ​യി), ഉ​ണ്ണി​കൃ​ഷ്ണ​ൻ (മു​തു​വ​ല്ലൂ​ർ) എ​ന്നി​വ​രെ​യാ​ണ് ആ​ദ​രി​ച്ച​ത്.
വി​ക​സ​ന സ​മി​തി​യോ​ഗ​ത്തി​ൽ എം​എ​ൽ​എ​മാ​രാ​യ പി.​കെ. ന​വാ​സ്, ടി.​വി. ഇ​ബ്രാ​ഹിം, ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ, അ​ഡ്വ. എം. ​റ​ഹ്മ​ത്തു​ള്ള, പി.​എം.​എ. സ​മീ​ർ എ​ന്നി​വ​രും മ​ന്ത്രി​മാ​ർ, എം​പി​മാ​ർ, എം​എ​ൽ​എ​മാ​ർ എ​ന്നി​വ​രു​ടെ പ്ര​തി​നി​ധി​ക​ളും എ​ഡി​എം പി.​ഒ.​സാ​ദി​ഖ്, തി​രൂ​ർ സ​ബ് ക​ള​ക്ട​ർ ദി​ലീ​പ് കെ. ​കൈ​നി​ക്ക​ര, പ്ലാ​നിം​ഗ് ഓ​ഫി​സ​ർ ടി.​വി. ഷാ​ജു, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ​മാ​ർ, വി​വി​ധ ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Tags :

Recent News

Corehub Up