x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൈ​പ്പി​നി​പ്പാ​ട​ത്ത് വീ​ണ്ടും നെ​ൽ​ക്ക​തി​രു​ക​ൾ വി​രി​യു​ന്നു

വെബ് ഡെസ്ക്
Published: September 6, 2026 01:00 AM IST | Updated: September 6, 2026 01:00 AM IST

എ​ട​ക്ക​ര: ഒ​രു പ​തി​റ്റാ​ണ്ടി​ന്‍റെ ഇ​ട​വേ​ള​ക്ക് ശേ​ഷം ചു​ങ്ക​ത്ത​റ കൈ​പ്പി​നി​പ്പാ​ട​ത്ത് വീ​ണ്ടും നെ​ൽ​കൃ​ഷി​ക്ക് തു​ട​ക്ക​മാ​യി. ത​രി​ശു​കി​ട​ന്ന​തും വാ​ഴ കൃ​ഷി ന​ട​ത്തി​യി​രു​ന്ന​തു​മാ​യ പാ​ട​ശേ​ഖ​ര​ത്തി​ൽ നെ​ൽ​കൃ​ഷി പു​ന​രാ​രം​ഭി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഞാ​റു​ന​ടീ​ൽ മ​ഹോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു. നാ​ടി​ന്‍റെ ഭ​ക്ഷ്യ​സു​ര​ക്ഷ​യും കാ​ർ​ഷി​ക സം​സ്കാ​ര​വും വീ​ണ്ടെ​ടു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ചു​ങ്ക​ത്ത​റ കൃ​ഷി​ഭ​വ​ന്‍റെ പി​ന്തു​ണ​യോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ഞാ​റു​ന​ടീ​ൽ ഉ​ദ്ഘാ​ട​നം ചു​ങ്ക​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം റീ​ന ഹ​രി​ദാ​സ് നി​ർ​വ​ഹി​ച്ചു.

കൃ​ഷി വ​കു​പ്പ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി, കു​ടും​ബ​ശ്രീ സം​ഘ​കൃ​ഷി എ​ന്നി​വ​യു​ടെ ഏ​കോ​പ​ന​ത്തോ​ടെ​യാ​ണ് നെ​ൽ​കൃ​ഷി​ക്ക് വീ​ണ്ടും തു​ട​ക്ക​മാ​യ​ത്.

പ്ര​ദേ​ശ​വാ​സി​യാ​യ ഗം​ഗാ​ധ​ര​ന്‍റെ ഭാ​ര്യ രാ​ധ​മ്മ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പാ​ട​ശേ​ഖ​രം ക​ർ​ഷ​ക​നാ​യ ശി​വ​ദാ​സ​ൻ മ​ണി​പ്പ​റ​ന്പ​ൻ പാ​ട്ട​ത്തി​നെ​ടു​ത്താ​ണ് കൃ​ഷി​ക്കാ​യി ഒ​രു​ക്കി​യ​ത്.

ച​ട​ങ്ങി​ൽ കൃ​ഷി ഓ​ഫീ​സ​ർ കെ. ​സു​ബൈ​ർ ബാ​ബു പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. അ​സി​സ്റ്റ​ന്‍റ് കൃ​ഷി ഓ​ഫീ​സ​ർ പി.​വി. മി​നി, കൃ​ഷി അ​സി​സ്റ്റ​ന്‍റു​മാ​രാ​യ റ​ഫീ​ന, സ​ജീ​ർ, രാ​ജേ​ഷ്, കു​ടും​ബ​ശ്രീ അ​ഗ്രി സി​ആ​ർ​പി മ​ഞ്ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മു​തി​ർ​ന്ന ക​ർ​ഷ​ക​ർ, പ​ഞ്ചാ​യ​ത്ത് മു​ൻ അം​ഗ​ങ്ങ​ൾ, പ്ര​ദേ​ശ​വാ​സി​ക​ൾ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Tags : Kaippinippadam. Nattuvishesham Districtnews Deepikanews

Recent News

Corehub Up