x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​ർ​ധ​ന കു​ടും​ബ​ങ്ങ​ൾ​ക്ക് ഭൂ​മി ന​ൽ​കി ല​യ​ൺ​സ് ക്ല​ബ്

വെബ് ഡെസ്ക്
Published: September 2, 2026 01:45 AM IST | Updated: September 2, 2026 01:45 AM IST

ല​യ​ൺ​സ് ക്ലബ്ബിന്‍റെ ഓ​ണാ​ഘോ​ഷ യോ​ഗ​ത്തി​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. ഡി​സ്ട്രി​ക്റ്റ് ഗ​വ​ർ​ണ​ർ അ​നി​ൽ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ സ​മീ​പം.

ഹ​രി​പ്പാ​ട്: ഹ​രി​പ്പാ​ട് ടെ​മ്പി​ൾ ടൗ​ൺ ല​യ​ൺ​സ് ക്ല​ബ്ബിന്‍റെ ഓ​ണാ​ഘോ​ഷ​വും ല​യ​ൺ​സ് ഡി​സ്ട്രി​ക്റ്റ് 318 എ ​ഗ​വ​ർ​ണ​ർ പി​എം​ജെ​എ​ഫ് ല​യ​ൺ അ​നി​ൽ​കു​മാ​റി​ന്‍റെ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​വും ന​ട​ന്നു. ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്തു.
ക്ല​ബ്ബിന്‍റെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ്വ​ന്ത​മാ​യി വീ​ടി​ല്ലാ​ത്ത നി​ർ​ധ​ന​രാ​യ മൂ​ന്ന് കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​ട് നി​ർ​മി​ക്കു​ന്ന​തി​നാ​യി സൗ​ജ​ന്യ​മാ​യി അ​ഞ്ച്സെ​ന്‍റ് സ്ഥ​ലം വീ​തം കൈ​മാ​റി. ക്ല​ബ്ബിന്‍റെ മു​ൻ പ്ര​സി​ഡ​ന്‍റും മു​തി​ർ​ന്ന അം​ഗ​വു​മാ​യ എം​ജെ​എ​ഫ് ല​യ​ൺ മാ​ധ​വ​ൻ നാ​യ​രും പ​ത്നി രാ​ധാ​മ​ണി എം.​നാ​യ​രും ചേ​ർ​ന്നാ​ണ് ഭൂ​മി വി​ട്ടു​ന​ൽ​കി​യ​ത്.

ക്ല​ബ് പ്ര​സി​ഡ​ന്‍റ് പി​എം​ജെ​എ​ഫ് ല​യ​ൺ കെ. ​ശാ​മു​വ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ, ട്ര​ഷ​റ​ർ ഹ​രി​കൃ​ഷ്ണ​ൻ, റീ​ജി​യ​ൺ ചെ​യ​ർ​മാ​ൻ അ​ഡ്വ. സ​ജി ത​മ്പാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews

Recent News

Corehub Up