x
ad
Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലി​റ്റി​ല്‍​കൈ​റ്റ്‌​സ് ഉ​പ​ജി​ല്ലാ ക്യാ​മ്പു​ക​ള്‍​ക്ക് തു​ട​ക്ക​ം


Published: December 29, 2025 01:17 AM IST | Updated: December 29, 2025 01:17 AM IST

ജിവിജി എ​ച്ച്എ​സ്എ​സ് ചി​റ്റൂ​രി​ല്‍ ന​ട​ന്ന ലി​റ്റി​ല്‍ കൈ​റ്റ്‌​സ് സ​ബ്ജി​ല്ലാ ക്യാ​മ്പി​ല്‍ കൈ​റ്റ് സിഇഒ കെ. ​അ​ന്‍​വ​ര്‍ സാ​ദ​ത്ത് ഓ​ണ്‍​ലൈ​നാ​യി ആ​മു​ഖപ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു.

പാ​ല​ക്കാ​ട്: പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ കേ​ര​ള ഇ​ന്‍​ഫ്രാ​സ്ട്ര​ക്ച​ര്‍ ആ​ന്‍​ഡ് ടെ​ക്‌​നോ​ള​ജി ഫോ​ര്‍ എ​ഡ്യൂ​ക്കേ​ഷ​ന്‍ (കൈ​റ്റ്) ന​ട​പ്പാ​ക്കു​ന്ന ലി​റ്റി​ല്‍​കൈ​റ്റ്‌​സ് ഐ​ടി ക്ല​ബ്ബു​ക​ളി​ലെ കു​ട്ടി​ക​ള്‍​ക്കാ​യു​ള്ള ഉ​പ​ജി​ല്ലാ​ത​ല ദ്വി​ദി​ന ക്യാ​മ്പു​ക​ള്‍​ക്ക് തു​ട​ക്ക​മാ​യി.

ആ​ധു​നി​ക​കാ​ല​ത്ത് ശാ​സ്ത്രീ​യ​മാ​യി കാ​ലാ​വ​സ്ഥാ​നി​ര്‍​ണ​യം സാ​ധ്യ​മാ​കു​ന്ന​തെ​ങ്ങ​നെ​യെ​ന്നും കാ​ലാ​വ​സ്ഥാ പ്ര​വ​ച​ന​കേ​ന്ദ്ര​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​ങ്ങ​നെ​യെ​ന്നും ഇ​തി​ന് സ​ഹാ​യി​ക്കു​ന്ന പ്രോ​ട്ടോ​ടൈ​പ്പു​ക​ള്‍, പ്രോ​ഗ്രാ​മിം​ഗ് വി​ഭാ​ഗ​ത്തി​ല്‍ ഓ​രോ കു​ട്ടി​യും ത​യ്യാ​റാ​ക്കു​ന്നു എ​ന്ന​താ​ണ് ഈ ​വ​ര്‍​ഷ​ത്തെ ക്യാ​മ്പു​ക​ളു​ടെ പ്ര​ത്യേ​ക​ത.

ജി​ല്ല​യി​ലെ 139 ലി​റ്റി​ല്‍ കൈ​റ്റ്‌​സ് യൂ​ണി​റ്റു​ക​ളി​ല്‍ നി​ല​വി​ല്‍ 5428 അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്. സ്‌​കൂ​ള്‍​ത​ല ക്യാ​മ്പി​ല്‍ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 1102 കു​ട്ടി​ക​ളാ​ണ് 12 ഉ​പ​ജി​ല്ല​ക​ളി​ല്‍ ന​ട​ക്കു​ന്ന ക്യാ​മ്പു​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്. ലി​റ്റി​ല്‍​കൈ​റ്റ്‌​സ് യൂ​ണി​റ്റു​ക​ളു​ള്ള മു​ഴു​വ​ന്‍ ഹൈ​സ്‌​കൂളു​ക​ള്‍​ക്കും നി​ല​വി​ലു​ള്ള റോ​ബോ​ട്ടി​ക് കി​റ്റു​ക​ള്‍​ക്ക് പു​റ​മെ അ​ഡ്വാ​ന്‍​സ്ഡ് റോ​ബോ​ട്ടി​ക് കി​റ്റു​ക​ള്‍ ജ​നു​വ​രി മാ​സം ത​ന്നെ ല​ഭ്യ​മാ​ക്കു​മെ​ന്ന് ക്യാ​മ്പി​ല്‍ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി​ക്കൊ​ണ്ട് കൈ​റ്റ് സി​ഇ​ഒ കെ. ​അ​ന്‍​വ​ര്‍ സാ​ദ​ത്ത് പ​റ​ഞ്ഞു. ക്യാ​മ്പി​ല്‍ കാ​ലാ​വ​സ്ഥാ പ്ര​വ​ച​നസം​വി​ധാ​ന​ത്തോ​ടൊ​പ്പം അ​നി​മേ​ഷ​ന്‍ വി​ഭാ​ഗ​ത്തി​ല്‍ സ്വ​ത​ന്ത്ര സോ​ഫ്റ്റ്‌​വെ​യ​റു​ക​ളാ​യ ഓ​പ്പ​ണ്‍ ടൂ​ണ്‍​സ്, ബ്ലെ​ന്‍​ഡ​ര്‍ തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗി​ച്ച് ഷോ​ര്‍​ട്ട് വീ​ഡി​യോ​ക​ളും കു​ട്ടി​ക​ള്‍ ത​യ്യാ​റാ​ക്കും. 2026 ജ​നു​വ​രി മൂ​ന്ന് വ​രെ​യാ​ണ് വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ക്യാ​മ്പു​ക​ള്‍ ന​ട​ക്കു​ന്ന​ത്.

Tags : Little Kites nattuvishasham local news

Recent News

Corehub Up