x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ണ്ണ് പു​ഴ​യോ​ര​ത്ത് ത​ള്ളി - പ​ഴ​ശി​സാ​ഗ​ർ മി​നി ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി പ്ര​വൃ​ത്തി നാ​ട്ടു​കാ​ർ ത​ട​ഞ്ഞു

വെബ് ഡെസ്ക്
Published: August 7, 2026 02:56 AM IST | Updated: August 7, 2026 02:56 AM IST

പു​ഴ​യി​ലേ​ക്ക് മ​ണ്ണ് ത​ള്ളു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് പ​ഴ​ശി സാ​ഗ​ർ മി​നി ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ​പ്ര​വൃ​ത്തി പ്ര​ദേ​ശ​വാ​സി​ക​ൾ ത​ട​ഞ്ഞ​പ്പോ​ൾ.

ഇ​രി​ട്ടി: പ​ഴ​ശി​സാ​ഗ​ർ മി​നി ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ​പ്ര​വൃ​ത്തി പ്ര​ദേ​ശ​വാ​സി​ക​ൾ ത​ട​ഞ്ഞു. നി​ർ​മാ​ണ​ത്തി​നി​ടെ നീ​ക്കം ചെ​യ്ത മ​ണ്ണ് പു​ഴ​യോ​ര​ത്ത് നി​ക്ഷേ​പി​ച്ച​തി​നെത്തുട​ർ​ന്നാ​യി​രു​ന്നു പ്ര​തി​ഷേ​ധം. പു​ഴ​യോ​ര​ത്ത് ത​ള്ളി​യ മ​ണ്ണ് പൂ​ർ​ണ​മാ​യും നീ​ക്കം ചെ​യ്ത​ശേ​ഷം മാ​ത്ര​മേ നി​ർ​മാ​ണം അ​നു​വ​ദി​ക്കൂ​വെ​ന്ന് പ്ര​തി​ഷേ​ധ​ക്കാ​ർ പ​റ​ഞ്ഞു. ഇ​തേ​ത്തുട​ർ​ന്ന് നി​ർ​മാ​ണ​പ്ര​വൃ​ത്തി താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചു

പ​ദ്ധ​തി​പ്ര​ദേ​ശ​ത്തേ​ക്ക് പു​ഴ​വെ​ള്ളം ക​യ​റാ​തി​രി​ക്കാ​ൻ ക​രി​ങ്ക​ൽ ചീ​ളു​ക​ളും വ​ലി​യ പാ​റ​ക്ക​ഷ​ണ​ങ്ങ​ളും ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച സം​ര​ക്ഷ​ണ​ഭി​ത്തി​ക്കൊ​പ്പം നൂ​റു​ക​ണ​ക്കി​ന് ലോ​ഡ് മ​ണ്ണും പു​ഴ​യോ​ര​ത്ത് നി​ക്ഷേ​പി​ച്ചു​വെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​രോ​പ​ണം.

അ​ടു​ത്തി​ടെ പ​ദ്ധ​തി​പ്ര​ദേ​ശ​ത്ത് ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​പ്പോ​ൾ നേ​ര​ത്തെ നി​ക്ഷേ​പി​ച്ചി​രു​ന്ന മ​ണ്ണ് പു​ഴ​യി​ലേ​ക്ക് ഒ​ലി​ച്ചു​പോ​യ​താ​യും ഇ​തു​മൂ​ലം പു​ഴ​യു​ടെ സം​ഭ​ര​ണ​ശേ​ഷി കു​റ​ഞ്ഞ് വെ​ള്ളം സ​മീ​പ​വാ​സി​ക​ളു​ടെ വീ​ടു​ക​ളി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റി​യ​താ​യും അ​വ​ർ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ​ത്തെ പ്ര​ള​യ​ത്തി​നി​ടെ പ​ദ്ധ​തി​യു​ടെ ഷ​ട്ട​റു​ക​ൾ തു​റ​ന്ന​തോ​ടെ മ​ണ്ണ് കൂ​ടു​ത​ൽ അ​ള​വി​ൽ പു​ഴ​യി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ക​യും വെ​ളി​യ​മ്പ്ര, കൊ​ട്ടാ​രം മേ​ഖ​ല​ക​ളി​ലെ നി​ര​വ​ധി വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റാ​ൻ ഇ​ട​യാ​ക്കു​ക​യും ചെ​യ്ത​താ​യും പ്ര​ദേ​ശ​വാ​സി​ക​ൾ ആ​രോ​പി​ച്ചു. ഇ​തി​നി​ടെ വീ​ണ്ടും പു​ഴ​യോ​ര​ത്ത് മ​ണ്ണ് ത​ള്ളു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ​യാ​ണ് പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി‍‍​യ​ത്. പ​ദ്ധ​തി​യു​ടെ ഷ​ട്ട​റു​ക​ൾ അ​ശാ​സ്ത്രീ​യ​മാ​യി തു​റ​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പ​ഴ​ശി എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നിയ​റു​ടെ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി​യ​ശേ​ഷ​മാ​ണ് പ്ര​തി​ഷേ​ധ​ക്കാ​ർ നി​ർ​മാ​ണ​സ്ഥ​ല​ത്തെ​ത്തി സ​മ​രം ന​ട​ത്തി​യ​ത്. ഇ​രി​ട്ടി ന​ഗ​ര​സ​ഭ മു​ൻ കൗ​ൺ​സി​ല​ർ പി. ​ബ​ഷീ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

Tags : Nattuvishesham DistrictNews DeepikaNews riverbank.

Recent News

Corehub Up