x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ​ന പ്ര​തി​യു​ടെ വീ​ട് നാ​ട്ടു​കാ​ർ വ​ള​ഞ്ഞു, എ​ക്സൈ​സ് അ​റ​സ്റ്റ് ചെ​യ്തു

വെബ് ഡെസ്ക്
Published: September 3, 2026 03:27 AM IST | Updated: September 3, 2026 03:27 AM IST

സാ​ബു​

ആ​ലു​വ: അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ​ന​യെ​ക്കു​റി​ച്ച് നി​ര​വ​ധി ത​വ​ണ പ​രാ​തി ന​ൽ​കി​യി​ട്ടും എ​ക്സൈ​സ് അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ന്ന് ആ​രോ​പി​ച്ച് നാ​ട്ടു​കാ​ർ മ​ദ്യ​വി​ൽ​പ​ന​ക്കാ​ര​ന്‍റെ വീ​ട് വ​ള​ഞ്ഞു. തു​ട​ർ​ന്ന് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി പ്ര​തി​യെ പി​ടി​കൂ​ടി. ആ​ലു​വ താ​യി​ക്കാ​ട്ടു​ക​ര എ​സ്.​എ​ൻ. പു​രം വ​ള്ളൂ​ര​ക​ത്തോ​ട്ട് വീ​ട്ടി​ൽ ശ്രീ​ധ​ര​ന്‍റെ മ​ക​ൻ സാ​ബു​വാ​ണ് (57) അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളി​ൽ നി​ന്ന് 53 കു​പ്പി​ക​ളി​ലാ​യി 26.5 ലി​റ്റ​ർ ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ​മ​ദ്യം പി​ടി​ച്ചെ​ടു​ത്തു. സം​ഭ​വ​ത്തി​ൽ അ​ബ്കാ​രി നി​യ​മ​പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. പ്ര​തി​യെ ആ​ലു​വ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

ഏ​റെ നാ​ളു​ക​ളാ​യി ഇ​യാ​ൾ എ​ക്‌​സൈ​സ് ഷാ​ഡോ ടീ​മി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു എ​ന്ന് എ​ക്സൈ​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഉ​ദ്യോ​ഗ​സ്ഥ​ർ മ​ഫ്തി​യി​ൽ സ്ഥ​ല​ത്തെ​ത്തി വി​വ​രം ശേ​ഖ​രി​ച്ചു എ​ടു​ത്ത കേ​സാ​ണി​തെ​ന്നും പൊ​തു പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ടെ സാ​ക്ഷി ആ​ണെ​ന്നും ആ​ലു​വ എ​ക്സൈ​സ് അ​റി​യി​ച്ചു.

ഡ്രൈ ​ഡേ അ​ട​ക്ക​മു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ആ​ലു​വ, കു​ന്ന​ത്തേ​രി മേ​ഖ​ല​യി​ൽ ഇ​യാ​ൾ അ​ന​ധി​കൃ​ത​മാ​യി മ​ദ്യ​വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന​താ​യി വ്യാ​പ​ക​മാ​യ പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. ബാ​റു​ക​ളും ബീ​വ്റേ​ജ് ഔ​ട്ട്‌​ലെ​റ്റു​ക​ളും അ​വ​ധി​യാ​യ ദി​വ​സ​ങ്ങ​ളി​ലാ​ണ് കൂ​ടു​ത​ൽ വി​ൽ​പ​ന.

ദൂ​രെ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു എ​സ്.​എ​ൻ. പു​ര​ത്തേ​ക്ക് മ​ദ്യം വാ​ങ്ങു​ന്ന​തി​നാ​യി നി​ര​വ​ധി​യാ​ളു​ക​ൾ എ​ത്താ​റു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ അ​റി​യി​ച്ചു. അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ​ന ന​ട​ക്കു​ന്നു​ണ്ടെ​ന്ന് നി​ര​ന്ത​രം പ​രാ​തി ന​ൽ​കി​യി​ട്ടും അ​ധി​കൃ​ത​ർ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ല്ലെ​ന്ന് ആ​രോ​പി​ച്ചാ​ണ് നാ​ട്ടു​കാ​ർ നേ​രി​ട്ട് രം​ഗ​ത്തി​റ​ങ്ങി​യ​ത്.

Tags : Nattuvishesham DistrictNews

Recent News

Corehub Up