ചന്ദ്രദിനത്തിന്റെ ഭാഗമായി വാനനിരീക്ഷണം നടത്തുന്നു.
കുളത്തൂപ്പുഴ: ചോഴിയക്കോട് അരിപ്പ ഗവണ്മെന്റ് മോഡല്‍ റെസിഡന്‍ഷല്‍ സ്കൂളില്‍ വിദ്യാര്‍ഥികള്‍ ചാന്ദ്രദിനാചരണം നടത്തി. തിരുവനന്തപുരം കെഎസ്എസ്ടി മ്യൂസിയം ആന്‍ഡ് പ്രിയദര്‍ശനി പ്ലാനറ്റോറിയത്തിന്റെ നേതൃത്വത്തില്‍ ശാസ്ത അവബോധ ക്ലാസും വാനനിരീക്ഷണവും വിദ്യാര്‍ഥികള്‍ക്ക് വേണ്ടി സംഘടിപ്പിച്ചു.
\
കെഎസ്എസ്ടി സയന്റിഫിക് ഓഫീസര്‍ അശ്വിന്.ബി ശിവന്, പ്ലാനിറ്റേറിയം ഓപ്പറേറ്റിംഗ് ആന്‍ഡ് ടെലിസ്കോപ്പ് ഇന്‍സ്റ്റാളിംഗ് സ്പെഷലിസ്റ്റ് എസ്.എസ്. സുമീഷ് എന്നിവരാണ് സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ടെലിസ്കോപ്പ് വഴിയുള്ള വാനനിരീക്ഷണം ഒരുക്കിത്. സ്കൂള്‍ സീനിയര്‍ സൂപ്രണ്ട് വി. വിജുകുമാര്‍. പ്രധാന അധ്യാപകന് ആര്. രാജേഷ്, സയന്‍സ് ക്ലബ് കണ്‍വീനര്‍ എം. ഷിജി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
Tags : Lunar Day NattuVishasham DistrictNews