x
ad
Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​എ​സ്ഐ ആശു​പ​ത്രി​യി​ല്‍ വ​ന്‍ തീപി​ടിത്തം


Published: June 7, 2026 04:36 AM IST | Updated: June 7, 2026 04:36 AM IST

ഫോർട്ടുകൊച്ചി ഇഎസ്ഐ ആശുപത്രിയിലുണ്ടായ തീപിടിത്തം.

ഫോ​ർ​ട്ടു​കൊ​ച്ചി: ഫോ​ർ​ട്ടു​കൊ​ച്ചി ഇ​എ​സ്ഐ ആ​ശു​പ​ത്രി​യി​ല്‍ വ​ന്‍ തീപി​ടിത്തം. ഇ​ന്ന​ലെ രാ​ത്രി പ​ത്തോ​ടെ​യാ​ണ് തീപി​ടിത്ത​മു​ണ്ടാ​യ​ത്. ആ​ശു​പ​ത്രി​യി​ല്‍ മ​രു​ന്നു​ക​ള്‍ സൂ​ക്ഷി​ക്കു​ന്ന സ്റ്റോ​ര്‍ റൂ​മി​ലാ​ണ് തീ ​പി​ടിത്ത​മു​ണ്ടാ​യ​ത്. ഇ​ത് മ​റ്റ് ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പ​ട​രു​ക​യാ​യി​രു​ന്നു.
അ​ഗ്നിര​ക്ഷാ സേ​ന​യു​ടെ അ​ഞ്ച് യൂ​ണി​റ്റും നേ​വി​യു​ടെ ര​ണ്ട് യൂ​ണി​റ്റു​മെ​ത്തി​യാ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്. ഫോർട്ടുകൊ​ച്ചി പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടാ​ണ് തീപി​ടിത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് നി​ഗ​മ​നം. സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് തീ ​പ​ട​രാ​തി​രു​ന്ന​തി​നാ​ല്‍ വ​ന്‍ ദു​ര​ന്ത​മാ​ണ് ഒ​ഴി​വാ​യ​ത്.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up