x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കി​ട​ക്ക നി​ർ​മാ​ണ​ശാ​ല​യി​ൽ വൻ തീ​പി​ടു​ത്തം


Published: May 12, 2026 06:45 AM IST | Updated: May 12, 2026 06:45 AM IST

നെ​ടു​മ്പാ​ശേ​രി: പാ​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ലെ മാ​മ്പ്ര​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കി​ട​ക്ക നി​ർ​മാ​ണ​ശാ​ല​യി​ൽ വൻ തീ​പി​ടു​ത്തം. അഞ്ചു കോടിയുടെ നഷ്ടമുണ്ടായതായി പ്രാഥമിക നിഗമനം. തൊ​ഴി​ലാ​ളി​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ ആ​രും ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി.

കി​ട​ക്ക നി​ർ​മാ​ണ​വും മൊ​ത്ത​ക്ക​ച്ച​വ​ട​വും ന​ട​ത്തു​ന്ന ലാ​മി​യ​ർ ബെ​ഡ് എ​ന്ന സ്ഥാ​പ​ന​മാ​ണ് ഇ​ന്ന​ലെ രാ​വി​ലെ 7.30ന് ​ക​ത്തി ന​ശി​ച്ച​ത്. കി​ട​ക്ക​ക​ൾ​ക്ക് തീ​പി​ടി​ച്ച​തി​നെ തു​ട​ർ​ന്ന് ഉ​യ​ർ​ന്ന പു​ക​യും ചൂ​ടും സ​മീ​പ​വാ​സി​ക​ൾ​ക്കും ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ​ക്കും ശ്വാ​സം​മു​ട്ട​ലും ശാ​രീ​രി​ക അ​സ്വാ​സ്ഥ്യ​ങ്ങ​ളും ഉ​ണ്ടാ​ക്കി.

വി​വ​രം അ​റി​ഞ്ഞ് അ​ങ്ക​മാ​ലി, ചാ​ല​ക്കു​ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും അ​ഗ്‌​നി​ര​ക്ഷാ​സേ​ന എ​ത്തി മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട പ്ര​യ​ത്ന​ത്തി​ന് ഒ​ടു​വി​ലാ​ണ് തീ​യ​ണ​ച്ച​ത്. കൊ​ര​ട്ടി കാ​ടു​കു​റ്റി കൊ​ല​യി​ടം സ്വ​ദേ​ശി അ​മീ​ർ എ​ന്ന​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​മ്പ​നി. 2021ലാ​ണ് മാ​മ്പ്ര​യി​ൽ തു​ട​ങ്ങി​യ​ത്. തീ​പി​ടു​ത്തം ഉ​ണ്ടാ​കാ​നു​ള്ള കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല.

Tags : nattu vishesham Major fire breaks Kitaka construction

Recent News

Corehub Up