x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ല​യി​ൽ ര​ണ്ടി​ട​ങ്ങ​ളി​ൽ വ​ൻ തീ​പി​ടി​ത്തം


Published: May 3, 2026 07:19 AM IST | Updated: May 3, 2026 07:19 AM IST

അ​മ്പ​ല​ത്ത​റ/​പ​ര​പ്പ: ജി​ല്ല​യി​ൽ ര​ണ്ടി​ട​ങ്ങ​ളി​ൽ വ​ൻ തീ​പി​ടി​ത്തം. പ​റ​ക്ക​ളാ​യി​യി​ൽ മൂ​ന്നേ​ക്ക​റോ​ളം സ്ഥ​ല​ത്തെ റ​ബ​ർ തൈ​ക​ളാ​ണ് ക​ത്തി​ന​ശി​ച്ച​ത്. കാ​രാ​ക്കോ​ട് തോ​ണി​ക്ക​ല്ലി​ലെ ബാ​ല​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള തോ​ട്ട​ത്തി​ലാ​ണ് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ വെ​യി​ൽ​ച്ചൂ​ടി​നി​ട​യി​ൽ തീ ​പ​ട​ർ​ന്ന​ത്.

കാ​ഞ്ഞ​ങ്ങാ​ട്ടു നി​ന്നെ​ത്തി​യ അ​ഗ്നി​ര​ക്ഷാ​സേ​ന​യും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ഏ​റെ​നേ​ര​ത്തെ അ​ധ്വാ​ന​ത്തി​നൊ​ടു​വി​ലാ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല. പ​ര​പ്പ ബാ​ന​ത്ത് കി​ളി​യ​ളം-​ബാ​നം റോ​ഡ​രി​കി​ലെ ഒ​ന്ന​ര ഏ​ക്ക​റോ​ളം സ്ഥ​ല​ത്താ​ണ് തീ ​പ​ട​ർ​ന്നു​പി​ടി​ച്ച​ത്. വെ​ള്ള​രി​ക്കു​ണ്ട് പോ​ലീ​സും അ​ഗ്നി​ര​ക്ഷാ​സേ​ന​യും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

 

 

Tags : nattu vishesham Major fire breaks at two places

Recent News

Corehub Up