x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​ബാ​ര്‍ മി​ല്‍​മ കാ​ലി​ത്തീ​റ്റ സ​ബ്‌​സി​ഡി വ​ര്‍​ധി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: September 2, 2026 01:46 AM IST | Updated: September 2, 2026 01:46 AM IST

കോ​ഴി​ക്കോ​ട്: മ​ല​ബാ​ര്‍ മി​ല്‍​മ കാ​ലി​ത്തീ​റ്റ​ക്ക് ന​ല്‍​കി വ​രു​ന്ന സ​ബ്‌​സി​ഡി തു​ക വ​ര്‍​ദ്ധി​പ്പി​ച്ചു. മ​ല​ബാ​ര്‍ മേ​ഖ​ല യൂ​ണി​യ​ന്‍ ഭ​ര​ണ​സ​മി​തി യോ​ഗ​മാ​ണ് തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്. മി​ല്‍​മ​യു​ടെ സ​മീ​കൃ​ത കാ​ലി​ത്തീ​റ്റ​യാ​യ മി​ല്‍​മ ഗോ​മ​തി ഗോ​ള്‍​ഡി​ന് ന​ല്‍​കി​യി​രു​ന്ന സ​ബ്‌​സി​ഡി ഇ​ര​ട്ടി​യാ​ക്കി. ഗോ​മ​തി ഗോ​ള്‍​ഡി​ന് 50 കി​ലോ ചാ​ക്കൊ​ന്നി​ന് 200 രൂ​പ​യാ​ണ് സ​ബ്‌​സി​ഡി പ്ര​ഖ്യാ​പി​ച്ച​ത്.
ഉ​യ​ര്‍​ന്ന പാ​ലു​ത്​പാ​ദ​ന ക്ഷ​മ​ത​യു​ള്ള പ​ശു​ക്ക​ള്‍​ക്ക് വേ​ണ്ടി പ്ര​ത്യേ​കം ത​യ്യാ​ര്‍ ചെ​യ്ത മി​ല്‍​മ ബൈ​പാ കാ​ലി​ത്തീ​റ്റ​യ്ക്ക് 50 കി​ലോ ചാ​ക്ക് ഒ​ന്നി​ന് 100 രൂ​പ വീ​ത​വും സ​ബ്‌​സി​ഡി ല​ഭി​ക്കും. സെ​പ്തം​ബ​ര്‍ മാ​സ​ത്തി​ല്‍ മി​ല്‍​മ മ​ല​ബാ​ര്‍ മേ​ഖ​ലാ യൂ​ണി​യ​ന്റെ പ്ര​വ​ര്‍​ത്ത​ന പ​രി​ധി​യി​ല്‍ വ​രു​ന്ന എ​ല്ലാ​ക്ഷീ​ര സം​ഘ​ങ്ങ​ളി​ലൂ​ടെ​യും വി​ത​ര​ണം ചെ​യ്യു​ന്ന മി​ല്‍​മ കാ​ലി​ത്തീ​റ്റ​ക്ക് മേ​ല്‍​പ്പ​റ​ഞ്ഞ സ​ബ്‌​സി​ഡി ല​ഭ്യ​മാ​കും.​

ഇ​ത് കൂ​ടാ​തെ ക്ഷീ​ര സം​ഘ​ങ്ങ​ളി​ല്‍ നി​ന്നും ക്ഷീ​ര ക​ര്‍​ഷ​ക​ര്‍ വാ​ങ്ങു​ന്ന മ​ല​ബാ​ര്‍ റൂ​റ​ല്‍ ഡെ​വ​ല​പ്പ്‌​മെ​ന്‍റ് ഫൗ​ണ്ടേ​ഷ​ന്‍റെ ട്രൂ ​മീ​ല്‍ ടി​എം​ആ​ര്‍ കാ​ലി​ത്തീ​റ്റ​ക്ക് കി​ലോ​ഗ്രാ​മി​ന് ഒ​രു രൂ​പ വീ​തം സ​ബ്‌​സി​ഡി ന​ല്‍​കു​ന്ന​താ​ണ്.
ക്ഷീ​ര​ക​ര്‍​ഷ​ക​ര്‍​ക്ക് കാ​ലി​ത്തീ​റ്റ സ​ബ്‌​സി​ഡി ന​ല്‍​കു​ന്ന​തി​ന് വേ​ണ്ടി യൂ​ണി​യ​ന്‍ 172 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.​വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് മ​ര​ണ​പ്പെ​ട്ട മ​ല​പ്പു​റം ജി​ല്ല​യി​ലെ ക​ല്‍​ക്കു​ണ്ട് ക്ഷീ​ര സം​ഘം പ്ര​സി​ഡ​ന്‍റ് പ്ര​ബി​ത​യു​ടെ ആ​ശ്രി​ത​ര്‍​ക്ക് അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യ​മാ​യി ഒ​രു ല​ക്ഷം രൂ​പ​യും അ​നു​വ​ദി​ച്ച​താ​യി മി​ല്‍​മ ചെ​യ​ര്‍​മാ​ന്‍ കെ.​എ​സ്.​മ​ണി, മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍​എ​ന്‍.​കെ.​പ്രേം​ലാ​ല്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up