x
ad
Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​ന്പു​ഴ പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​രം കാ​ടു​ക​യ​റി, സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ താ​വ​ളം

വെബ് ഡെസ്ക്
Published: August 13, 2026 05:40 AM IST | Updated: August 13, 2026 05:40 AM IST

സി​സ്റ്റ​ർ ലി​സ്യു മ​രി​യ എ. ​പ്ര​ഭാ​ക​ര​ൻ എം​എ​ൽ​എ​യ്ക്ക് നി​വേ​ദ​നം ന​ൽ​കു​ന്നു.

മ​ല​ന്പു​ഴ: മ​ല​ന്പു​ഴ​യി​ലെ പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​രം കാ​ടു​പി​ടി​ച്ച് സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ താ​വ​ള​മാ​കു​ന്ന​താ​യി ആ​ക്ഷേ​പം. കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ച് നി​ർ​മി​ച്ച ബ​സ് സ്റ്റാ​ൻ​ഡാ​ണ് ഉ​പ​യോ​ഗി​ക്കാ​തെ മാ​ലി​ന്യ​ങ്ങ​ളും​മ​റ്റും ത​ള്ളി പ്ര​യോ​ജ​ന​പ്ര​ദ​മാ​കാ​തെ കി​ട​ക്കു​ന്ന​ത്.

നി​ല​വി​ൽ ഇ​വി​ടേ​യ്ക്ക് ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്നി​ല്ല. ഇ​തി​നു സ​മീ​പ​ത്താ​ണ് ആ​യി​ര​ക്ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ക്കു​ന്ന നി​ർ​മ​ല​മാ​ത കോ​ണ്‍​വ​ന്‍റ് സ്കൂ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. കാ​ടു​പി​ടി​ച്ച് കി​ട​ക്കു​ന്ന ബ​സ് സ്റ്റാ​ൻ​ഡ് വ​ള​പ്പ് സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കും സു​ര​ക്ഷാ​ഭീ​ഷ​ണി സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.

ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​രം അ​ടി​യ​ന്ത​ര​മാ​യി ശു​ചീ​ക​രി​ച്ച് സു​ര​ക്ഷി​ത​മാ​യ അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ലി​സ്യു മ​രി​യ എ. ​പ്ര​ഭാ​ക​ര​ൻ എം​എ​ൽ​എ​യ്ക്ക് നി​വേ​ദ​നം ന​ൽ​കി. കൂ​ടാ​തെ രാ​വി​ലേ​യും വൈ​കു​ന്നേ​ര​വും സ്കൂ​ൾ സ​മ​യ​ങ്ങ​ളി​ൽ സ്റ്റാ​ൻ​ഡി​ലേ​ക്ക് ബ​സ് സ​ർ​വീ​സു​ക​ൾ ന​ട​ത്തി​യാ​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും ഉ​പ​കാ​ര​പ്ര​ദ​മാ​കു​മെ​ന്നും നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

സൗ​ക​ര്യ​പ്ര​ദ​മാ​യ ബ​സ് സ്റ്റാ​ൻ​ഡ് സ​മീ​പ​ത്തു​ണ്ടാ​യി​ട്ടും വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും മ​ല​ന്പു​ഴ​ഡാം​വ​രെ ന​ട​ന്നു പോ​കേ​ണ്ട അ​വ​സ്ഥ​യാ​ണ്. കൂ​ടാ​തെ സ്കൂ​ളി​ന്‍റെ പ്ര​ധാ​ന ക​വാ​ട​ത്തി​നു മു​ന്നി​ൽ സീ​ബ്രാ​ലൈ​ൻ സ്ഥാ​പി​ക്കു​ക, സ്ലോ ​സ്പീ​ഡ് ഹം​പു​ക​ളും മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ളും സ്ഥാ​പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും നി​വേ​ദ​ന​ത്തി​ൽ ഉ​ന്ന​യി​ച്ചു.

മു​ഖ്യ​മ​ന്ത്രി, പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി, ജി​ല്ലാ ക​ള​ക്ട​ർ, ആ​ർ​ടി​എ ചെ​യ​ർ​പേ​ഴ്സ​ണ്‍, പൊ​തു​മ​രാ​മ​ത്ത് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ന്നി​വ​ർ​ക്കും സ്കൂ​ൾ അ​ധി​കൃ​ത​ർ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

 

Tags : Nattuvishesham Districtnews Malampuzha

Recent News

Corehub Up