x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്ത്രീ​ക​ളെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചയാൾ അ​റ​സ്റ്റി​ല്‍


Published: July 3, 2026 06:38 AM IST | Updated: July 3, 2026 06:38 AM IST

ഗോ​കു​ല്‍ കൃ​ഷ്ണ

കു​ണ്ട​റ : സ്ത്രീ​ക​ളെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ല്‍. ഉ​മ​യ​ന​ല്ലൂ​ര്‍ പു​തു​ച്ചി​റ കു​ന്നും​പു​റ​ത്ത് വീ​ട്ടി​ല്‍ ഗോ​കു​ല്‍ കൃ​ഷ്ണ (26) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ 28 ന് ​കു​ണ്ട​റ സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ വീ​ട്ടി​ല്‍ മ​റ്റാ​രും ഇ​ല്ലാ​തി​രു​ന്ന സ​മ​യ​ത്ത് കോ​മ്പൗ​ണ്ടി​ല്‍ ക​ട​ന്ന് സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ലാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കു​ട്ടി നി​ല​വി​ളി​ച്ച് ബ​ഹ​ളം വ​ച്ച​തോ​ടെ പ്ര​തി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. കു​ണ്ട​റ​യി​ലും ക​ണ്ണ​നെ​ല്ലൂ​രും പ​ല​യി​ട​ത്തും ഇ​തേ​പോ​ല​ത്തെ സം​ഭ​വ​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ച്ചി​രു​ന്നു.

പ്ര​തി സ്‌​കൂ​ട്ട​റി​ല്‍ സ​ഞ്ച​രി​ക്കു​ന്ന ഫോ​ട്ടോ​യും സി​സി കാ​മ​റ ദൃ​ശ്യ​മ​ട​ക്കം കു​ണ്ട​റ പോ​ലീ​സ് പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യി​രു​ന്നു. കൊ​ട്ടി​യം സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ്ര​തി​യെ സാ​ഹ​സി​ക​മാ​യി കീ​ഴ്‌​പ്പെ​ടു​ത്തി​യ​ത്. അ​റ​സ്റ്റി​ലാ​യ ഗോ​കു​ല്‍ കൃ​ഷ്ണ പോ​ലീ​സു​കാ​ര​നെ മ​ര്‍​ദി​ച്ച​ത് അ​ട​ക്കം പ​ല കേ​സു​ക​ളി​ലും പ്ര​തി​യാ​ണ്.

എ​സ്‌​ഐ​മാ​രാ​യ അ​തു​ല്‍ വ​സ​ന്ത്, രാ​ഹു​ല്‍, വി​ഷ് ണു, ദീ​പു പി​ള്ള, എ​എ​സ്‌​ഐ ഷി​ന്‍റേ, സി​പി​ഒ ശ്രീ​ജി​ത്ത് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ കീ​ഴ്‌​പ്പെ​ടു​ത്തി​യ​ത്. പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

Tags : Local News Nattuvishesham Kollam

Recent News

Corehub Up