മഞ്ചേരി ഉപജില്ലാ ശാസ്ത്രോത്സവത്തിൽ ഓവറോൾ ചാന്പ്യൻമാരായ മഞ്ചേരി എച്ച്എംവൈഎച്ച്എസ്എസ് ടീം.
മഞ്ചേരി: മഞ്ചേരി ഉപജില്ലാ ശാസ്ത്രോത്സവത്തിൽ യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ മഞ്ചേരി എച്ച്എംവൈഎച്ച്എസ്എസ് ചാന്പ്യൻമാരായി. എടവണ്ണ ഐഒഎൽപിഎസ് എൽപി വിഭാഗത്തിൽ ഒന്നാമതായി.
എൽപി വിഭാഗത്തിൽ മംഗലശേരി ജിഎംഎൽപി സ്കൂൾ രണ്ടാംസ്ഥാനം നേടി. രാമൻകുളം ജിഎൽപിഎസും കിടങ്ങഴി എൽപിഎസും മൂന്നാം സ്ഥാനം പങ്കിട്ടു. യുപി വിഭാഗത്തിൽ മഞ്ചേരി ബോയ്സ് എച്ച്എസ് രണ്ടും തുറക്കൽ എച്ച്എംഎസ്എയുപി സ്കൂൾ മൂന്നും സ്ഥാനങ്ങൾ നേടി.
ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ മഞ്ചേരി ബോയ്സ്, കാരക്കുന്ന് ജിഎച്ച്എസ്എസ് സ്കൂളുകളാണ് യഥാക്രമം രണ്ടാമതായത്. എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിൽ മൂന്നാം സ്ഥാനം പന്തല്ലൂർ എച്ച്എസ്എസിനാണ്. എളങ്കൂർ പിഎംഎസ്എഎച്ച്എസിൽ ചേർന്ന സമാപന സമ്മേളനത്തിൽ തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.കെ. മഞ്ജുഷ ട്രോഫികൾ സമ്മാനിച്ചു.
വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സീനരാജൻ, എഇഒ ബീന മാണിക്കോത്ത്, പിടിഎ പ്രസിഡന്റ് അബ്ദുൾ മജീദ് എന്നിവർ പ്രസംഗിച്ചു.
Tags : Manjeri Malappuram