ചങ്ങനാശേരി: പ്രളയബാധിത മേഖലകളില്‍ അടിഞ്ഞുകൂടിയത് ടണ്‍കണക്കിന് പ്ലാസ്റ്റിക് മാലിന്യം. വിവിധ തദ്ദേശസ്ഥാപനങ്ങളിലെ എംസിഎഫുകളില്‍ പ്ലാസ്റ്റിക് നീക്കം നിലച്ചു.
കിഴക്കന്‍ വെള്ളത്തിന്റെ കുത്തൊഴിക്കില്‍ കുട്ടനാട്, അപ്പര്‍കുട്ടനാട് മേഖലകളിലെ തോടുകളിലേക്കും കനാലുകളിലേക്കും പാടശേഖരങ്ങളിലേക്കും ഒഴുകിയെത്തിയത് ടണ്‍ കണക്കിന് പ്ലാസ്റ്റിക്ക് കൂടുകളും കുപ്പികളും പ്ലാസ്റ്റര്‍ഓഫ് പാരീസ്, ഡയപ്പര്‍ പോലുള്ള മാലിന്യങ്ങളുമാണ്. ഇവ പരിസ്ഥിതിയേയും ജലാശയങ്ങശളേയും ദോഷകരമായി ബാധിക്കുന്നതാണ്. ദുരിത മേഖലകളിലെ നൂറുകണക്കിനും വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ഇത്തരം മാലിന്യങ്ങള്‍ ഒഴുകിയെത്തിയത് വലിയ ബാധ്യതയാണ്.
ഇതുകൂടാതെ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ഹരിതകര്‍മസേനാംഗങ്ങള്‍ നീക്കം ചെയ്ത പ്ലാസ്റ്റിക് മാലിന്യം പല പഞ്ചായത്തുകളിലേയും നൂറുകണക്കിന് എംസിഎഫുകളിലും മറ്റ് ശേഖരണ കേന്ദ്രങ്ങളിലും കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്. മാലിന്യം കൃത്യമായി നീക്കം ചെയ്യാന്‍ കഴിയാത്തത് പരിസ്ഥിതി, ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാക്കുമെന്ന് ആശങ്കയും ഉയരുന്നുണ്ട്.
പ്ലാസ്റ്റിക് മാലിന്യ സംസ്കരണത്തിനായി സര്‍ക്കാര്‍ തലത്തില്‍ ക്ലീന്‍ കേരള മിഷന് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ നിലവിലുണ്ടെങ്കിലും എംസിഎഫുകളിലെ പ്ലാസ്റ്റിക് മാലിന്യം സമയബന്ധിതമായി തരംതിരിച്ച് നീക്കംചെയ്യുന്നതില്‍ സംവിധാനങ്ങള്‍ പരാജയപ്പെടുന്നതായി വ്യാപകമായ പരാതിയാണ് ഉയരുന്നത്.
ഉറവിടങ്ങളില്‍നിന്നും പ്ലാസ്റ്റിക്കും പ്ലാസ്റ്റിക് ഇതര മാലിന്യങ്ങളും തരംതിരിച്ചു കിട്ടാത്തതും ക്ലീന്‍ കേരള കമ്പനി യഥാസമയം ഇവ സംഭരിക്കാത്തതും പ്ലാസ്റ്റിക് നീക്കത്തിനു തടസമാകുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ക്ലീന്‍കേരള കമ്പനി സംഭരിക്കുന്ന പ്ലാസ്റ്റിക് തരംതിരിച്ച് തമിഴ് നാട്ടിലെ സിമന്റ് കമ്പനികളിലേക്കും കയറ്റി വിടുന്നുണ്ട്. കേരളത്തിന്നിന്നും വന്‍തോതില്‍ പാസ്റ്റിക് എത്തുന്നത് തമിഴ്നാട് സര്ക്കാന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നതും കേരളത്തിനു തിരിച്ചടിയാകും.
ഇതിനകം തന്നെ വിവിധ പഞ്ചായത്തുകള്‍ വിഷയത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് ബന്ധപ്പെട്ട സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് പരാതികളും നിവേദനങ്ങളും നല്‍കിയിട്ടുണ്ട്. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം മാലിന്യനിര്‍മാര്‍ജനത്തിനും പ്രത്യേക കര്‍മ്മപദ്ധതി തയാറാക്കി നടപ്പാക്കണമെന്നാണ് തദ്ദേശ സ്ഥാപനങ്ങളുടെ ആവശ്യം.
സസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ജില്ലാതലങ്ങളില്‍ പ്ലാസ്റ്റിക് റീപ്രൊഡക്ഷന്‍ യൂണിറ്റുകള്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കണമെന്ന നിര്‍ദേശവും ഇയരുന്നുണ്ട്.
Tags : nattu vishesham MCFs are turning plastic dumping