പാലാവയൽ സ്പോർട്സ് ക്ലബിന്റെ മെഡിക്കൽ ക്യാമ്പ് ഇടവക വികാരി ഫാ.ജോസ് മാണിക്കത്താഴെ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു.
പാലാവയൽ: പാലാവയൽ സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ ഏഞ്ചൽ കെയർ ഓൺവിലിന്റെ ഭാഗമായി കരുവഞ്ചാൽ സെന്റ് ജോസഫ് ആശുപത്രിയിലെ വിവിധ വിഭാഗങ്ങളുടെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാന്പ് നടത്തി. പാലാവയൽ സെന്റ് ജോൺസ് പള്ളി വികാരി ഫാ. ജോസ് മാണിക്കത്താഴെ ഉദ്ഘാടനം ചെയ്തു.
ക്ലബ് പ്രസിഡന്റ് ബിജോയി പെരിങ്ങല്ലൂർ, സെന്റ് ജോസഫ് ആശുപത്രി ഡയറക്ടർ ഫാ. സാബു പുതുശേരി, അഡ്മിനിസ്ട്രേറ്റർ ഫാ. അനീഷ് മണമത്ത്, അസി. വികാരി ഫാ. ആൽബിൻ ഞെഴുങ്ങൻ, പഞ്ചായത്തംഗങ്ങളായ മാത്യു സെബാസ്റ്റ്യൻ നായ്ക്കം പറമ്പിൽ, ഷീബ ജോഷി, ആശുപത്രി പിആർഒ ജോസ് പ്രകാശ്, ബിജു കൊച്ചു പറമ്പിൽ, ബിജോയി ചേലമരം എന്നിവർ പ്രസംഗിച്ചു. ഡോ. സിസ്റ്റർ ടെസി (ഗൈനക്കോളജി), ഡോ. ടിജോ പി. ജോയ് (നേത്രം), ഡോ. അക്ഷയ് എസ്. പ്രേമാനന്ദ് (ദന്തൽ), ഡോ. സെൻ സോജൻ (ജനറൽ) എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
Tags : Medical camp nattuvishesham local news