x
ad
Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മീ​ന്‍​കു​ളം കു​ടി​വെ​ള്ള പ്ര​ശ്‌​ന​ത്തി​ന് പ​രി​ഹാ​ര​മായി


Published: June 21, 2026 06:35 AM IST | Updated: June 21, 2026 06:35 AM IST

വാ​ട്ട​ര്‍ അഥോറിറ്റി അ​ധി​കൃ​ത​ര്‍ മീ​ന്‍​കു​ള​ത്ത് വീ​ടു​ക​ളി​ല്‍ എ​ത്തി ത​ക​രാ​ര്‍ പ​രി​ഹ​രി​ക്കു​ന്നു. റസിഡന്‍റ്‍​സ് അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ളാ​യ മാ​ക്‌​സ്മി​ല​ന്‍ പ​ള്ളി​പ്പു​റം, സ​ജീ​വ് പാ​

അ​ഞ്ച​ല്‍ : മീ​ന്‍​കു​ള​ത്തെ നി​ര​വ​ധി വീ​ടു​ക​ളി​ല്‍ മാ​സ​ങ്ങ​ളാ​യി തു​ട​ര്‍​ന്നു​വ​ന്ന കു​ടി​വെ​ള്ള പ്ര​ശ്‌​ന​ത്തി​ന് പ​രി​ഹാ​ര​മാ​യി. വാ​ട്ട​ര്‍ അ​ഥോറിറ്റി അ​സി. എ​ന്‍​ജി​നിയ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ധി​കൃ​ത​ര്‍ സ്ഥ​ല​ത്ത് നേ​രി​ട്ടെ​ത്തി​യാ​ണ് പ​രി​ഹാ​രം ക​ണ്ടെ​ത്തി​യ​ത്. മി​ക്ക വീ​ടു​ക​ളി​ലും പൈ​പ്പു​ക​ള്‍ സ്ഥാ​പി​ച്ചെ​ങ്കി​ലും കു​ടി​വെ​ള്ളം എ​ത്തി​യി​രു​ന്നി​ല്ല.

ഇ​വി​ട​ങ്ങ​ളി​ല്‍ ആ​യി​ര​ങ്ങ​ളു​ടെ ബി​ല്ലു​ക​ള്‍ കൂ​ടി വ​ന്ന​തോ​ടെ വ​ലി​യ പ്ര​തി​ഷേ​ധം ഉ​യ​രു​ക​യും മീ​ന്‍​കു​ളം റസി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​ശ്‌​ന​ത്തി​ല്‍ ഇ​ട​പെ​ടു​ക​യു​മാ​യി​രു​ന്നു. അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ മ​ട​ത്ത​റ​യി​ലെ വാ​ട്ട​ര്‍ അഥോറിറ്റി ഓ​ഫീ​സി​ല്‍ നേ​രി​ട്ടെ​ത്തി പ​രാ​തി ന​ല്‍​കി. ഇ​വ​രു​ടെ പ​രാ​തി​യെ തു​ട​ര്‍​ന്നു സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നും അ​മി​ത​മാ​യി രേ​ഖ​പ്പെ​ടു​ത്തി​യ ബി​ല്ലു​ക​ള്‍ കു​റ​ച്ചു ന​ല്കു​മെ​ന്നും ഉ​റ​പ്പ് ന​ല്‍​കി​യി​രു​ന്നു.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സം അ​ധി​കൃ​ത​ര്‍ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച് പ​രി​ഹാ​രം ക​ണ്ടെ​ത്തി​യ​ത്. വെ​ള്ളം ഇ​തു​വ​രെ എ​ത്താ​തി​രു​ന്ന ഇ​ട​ങ്ങ​ളി​ല്‍ എ​ല്ലാം എ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. പൈ​പ്പ് പൊ​ട്ട​ലി​നും പ​രി​ഹാ​രം ക​ണ്ടെ​ത്തി. ഉ​പ​യോ​ഗി​ക്കാ​ത്ത വെ​ള്ള​ത്തി​ന് അ​മി​ത​മാ​യി രേ​ഖ​പ്പെ​ടു​ത്തി​യ ബി​ല്ലു​ക​ള്‍ ര​ണ്ടു​മാ​സ​ത്തി​നു​ള്ളി​ല്‍ കു​റ​വ് ചെ​യ്തു​ ന​ല്കും.

വെ​ള്ളം പ​മ്പിം​ഗ് സം​ബ​ന്ധി​ച്ചു നാ​ട്ടു​കാ​രെ അ​റി​യി​ക്കു​ന്ന​തി​നും ന​ട​പ​ടി​യാ​യി. മീ​ന്‍​കു​ളം റസിഡന്‍റ്‍​സ് അ​സോ​സി​യേ​ഷ​ന്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ന​ട​പ​ടി വേ​യാ​ഗ​ത്തി​ല്‍ സ്വീ​ക​രി​ച്ച വാ​ട്ട​ര്‍ അ​ഥോ റിറ്റി അധി​കൃ​ത​രോ​ടു ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യി പ്ര​സി​ഡ​ന്‍റ് സ​ജീ​വ് പാ​ങ്ങ​ലം​കാ​ട്ടി​ല്‍ സെ​ക്ര​ട്ട​റി മാ​ക്‌​സ്മി​ല​ന്‍ പ​ള്ളി​പ്പു​റം എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

 

Tags : Local News Nattuvishesham Kollam

Recent News

Corehub Up