ചെങ്ങളായി: മഴക്കാലപൂർവ ശുചീകരണത്തിന്റെ ഒന്നാംഘട്ടമെന്ന നിലയിൽ ചെങ്ങളായി പഞ്ചായത്തിൽ മെഗാ ശുചീകരണം നടത്തി.
ചെങ്ങളായി ടൗൺ കേന്ദ്രീകരിച്ച് നടന്ന ശുചീകരണ പ്രവർത്തനങ്ങളിൽ ജനപ്രതിനിധികൾ, ജീവനക്കാർ, സന്നദ്ധ പ്രവർത്തകർ, വ്യാപാരികൾ, ആരോഗ്യ പ്രവർത്തകർ, ഓട്ടോ തൊഴിലാളികൾ,രാഷ്ട്രീയ പ്രവർത്തകർ ഹരിതകർമ സേനാംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരടക്കം പങ്കാളികളായി. രാവിലെ ഏഴു മുതൽ ആരംഭിച്ച ശുചീകരണത്തിന് പഞ്ചായത്ത് പ്രസിഡന്റ് ബി.പി. വിപിനയുൾപ്പടെയുള്ള ജനപ്രതിനിധികൾ നേതൃത്വം നൽകി.
Tags : Mega cleaning carried out