x
ad
Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​റി​റ്റ്ഡേ ആ​ഘോ​ഷി​ച്ചു

വെബ് ഡെസ്ക്
Published: July 8, 2026 01:25 AM IST | Updated: July 8, 2026 01:25 AM IST

മാ​യ​ന്നൂ​ർ സെ​ന്‍റ് തോ​മ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ മെ​റി​റ്റ് ഡേ ​

അ​ര​ണാ​ട്ടു​ക​ര ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ജി​എ​ച്ച്എ​സിൽ
അ​ര​ണാ​ട്ടു​ക​ര: ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ജി​എ​ച്ച്എ​സ് സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച മെ​റി​റ്റ് ഡേ ​രാ​ജ​ൻ ജെ. ​പ​ല്ല​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു. ഡി​വി​ഷ​ൻ കൗ​ണ്‍​സി​ല​ർ ലാ​ലി ജെ​യിം​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ജെ​സി​ൻ തെ​രേ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ലോ​ക്ക​ൽ മാ​നേ​ജ​ർ സി​സ്റ്റ​ർ ഹി​മ ജോ​ണ്‍, എ​ൽ​പി വി​ഭാ​ഗം ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ സ്മി​ത മ​രി​യ, സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ജോ​സ്ഫി​ൻ, സ്റ്റാ​ഫ് പ്ര​തി​നി​ധി നി​മ്മി മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മായന്നൂർ സെന്‍റ് തോമസ് എച്ച്എസ്എസിൽ

തൃശൂർ: മായന്നൂർ സെ​ന്‍റ് തോ​മ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ മെ​റി​റ്റ് ഡേ ​ആ​ഘോ​ഷി​ച്ചു. അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​സ് കോ​നി​ക്ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹെ​ഡ്മാ​സ്റ്റ​ർ സ​ജു ലൂ​യി​സ്, മാ​യ​ന്നൂ​ർ പ​ള്ളി​വി​കാ​രി ഫാ. ​ജോ​മോ​ൻ ഇ​മ്മ​ട്ടി, പ്രി​ൻ​സി​പ്പ​ൽ ഡ​യ​സ് എം. ​കു​ര്യാ​ക്കോ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ശ്രീ​ജി​ലു സ്ക​റി​യ, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​ജി​ത പ്ര​സാ​ദ്, ജെ​ൻ​സി ജോ​സ്, ടി.​എ​ൽ. ര​ജി​ത, റീ​ജ ജേ​ക്ക​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Merit Day Nattuvishesham District news

Recent News

Corehub Up