മെറിറ്റ് ഡേ ഡോ. മുത്തുമണി സോമസുന്ദരന്‍ ഉദ്ഘാടനം ചെയ്യുന്നു.
മൂവാറ്റുപുഴ: നിര്‍മല കോളജില്‍ (ഓട്ടോണമസ്) 2025-26 അക്കാദമിക വര്‍ഷത്തിലെ മികവുറ്റ നേട്ടങ്ങള്‍ കൈവരിച്ച വിദ്യാര്‍ഥികളെ ആദരിച്ചു. കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന മെറിറ്റ് ഡേ ആഘോഷങ്ങള്‍ ചലച്ചിത്രതാരം ഡോ. മുത്തുമണി സോമസുന്ദരന്‍ ഉദ്ഘാടനം ചെയ്തു.
കോളജ് മാനേജര്‍ മോണ്‍. ഡോ. പയസ് മലേക്കണ്ടത്തില്‍ അധ്യക്ഷത വഹിച്ചു. സര്‍വകലാശാലാ റാങ്കുകള്‍ നേടിയ 49 വിദ്യാര്‍ഥികളെയും, എ പ്ലസ് ഗ്രേഡോടെ വിജയിച്ച 41 വിദ്യാര്‍ഥികളെയും ആദരിക്കുകയും പുരസ്കാരങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. പ്രിന്‍സിപ്പല്‍ ഫാ. ഡോ. ജെസ്റ്റിന് കെ. കുര്യാക്കോസ്, ഓട്ടോണമി ഡയറക്ടര്‍ ഡോ. കെ.വി. തോമസ്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. സോണി കുര്യാക്കോസ്, സെല്‍ഫ് ഫിനാന്‍സിംഗ് ഡയറക്ടര്‍ പ്രഫ. സജി ജോസഫ്, ബര്‍സാര്‍ ഫാ. പോള്‍ കളത്തൂര്‍, ജനറല്‍ കണ്‍വീനര്‍ സിസ്റ്റര്‍ എമി ടോമി എന്നിവര്‍ പ്രസംഗിച്ചു.
Tags : Merit Day NattuVishasham DistrictNews