x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​ട്രോ ര​ണ്ടാം​ഘ​ട്ടം: പ​ദ്ധ​തി പ്ര​ദേ​ശ​ങ്ങ​ൾ എം​ഡി ജി. ​പ്രി​യ​ങ്ക സ​ന്ദ​ർ​ശി​ച്ചു

വെബ് ഡെസ്ക്
Published: September 6, 2026 02:49 AM IST | Updated: September 6, 2026 02:49 AM IST

ക​ള​ക്ട​ർ ജി. ​പ്രി​യ​ങ്ക ഉദ്യോഗസ്ഥർക്ക് നിർദേശങ്ങ്് നല്കുന്നു.

കൊ​ച്ചി: കൊ​ച്ചി മെ​ട്രോ റെ​യി​ൽ ര​ണ്ടാം​ഘ​ട്ടം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന ക​ലൂ​ർ ജെ​എ​ൽ​എ​ൻ സ്റ്റേ​ഡി​യം മു​ത​ൽ കാ​ക്ക​നാ​ട് സ്‌​മാ​ർ​ട് സി​റ്റി വ​രെ​യു​ള്ള പ​ദ്ധ​തി പ്ര​ദേ​ശ​ങ്ങ​ൾ കെ​എം​ആ​ർ​എ​ൽ എം​ഡി​കൂ​ടി​യാ​യ ക​ള​ക്ട​ർ ജി. ​പ്രി​യ​ങ്ക സ​ന്ദ​ർ​ശി​ച്ചു. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്തി.

പാ​ലാ​രി​വ​ട്ടം സെ​ന്‍റ് മാ​ർ​ട്ടി​ൻ പ​ള്ളി​ക്ക് സ​മീ​പം ആ​ലി​ൻ​ചു​വ​ട്, വാ​ഴ​ക്കാ​ല പ്ര​ദേ​ശ​ങ്ങ​ളി​ലെ ഗ​താ​ഗ​ത പ്ര​ശ്ന​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്കാ​ൻ ആ​ർ​ടി​ഒ​യു​മാ​യി സ​ഹ​ക​രി​ച്ച് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ മെ​ട്രോ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് എം​ഡി നി​ർ​ദേ​ശം ന​ൽ​കി. ത​ട​സ​മി​ല്ലാ​ത്ത ഗ​താ​ഗ​ത​ത്തി​ന് നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന ഇ​ട​ങ്ങ​ളി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ബാ​രി​ക്കേ​ഡു​ക​ളി​ൽ സു​ര​ക്ഷ ഉ​റ​പ്പു വ​രു​ത്തി​യ ശേ​ഷം മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്നും എം​ഡി നി​ർ​ദേ​ശം ന​ൽ​കി.

Tags : Metro NattuVishasham DistrictNews

Recent News

Corehub Up