കൊച്ചി: എംജി യൂണിവേഴ്സിറ്റി ബിരുദ പരീക്ഷയില്‍ റാങ്കുകൾ വാരിക്കൂട്ടി രാജഗിരി കോളജ് ഓഫ് മാനേജ്മെന്റ് ആന്‍ഡ് അപ്ലൈഡ് സയന്‍സസ്. അഞ്ച് ഒന്നാം റാങ്കും നാല് രണ്ടാം റാങ്കും മൂന്ന് മൂന്നാം റാങ്കും ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലായി 36 റാങ്കുകളാണ് രാജഗിരി വാരിക്കൂട്ടിയത്.
ബികോം മോഡല്‍ 2 ലോജിസ്റ്റിക്സ് മാനേജ്മെന്റിലെ ആദ്യ പത്ത് റാങ്കുകള്‍ ഉള്‍പ്പെടെ വിവിധ സ്പെഷലൈസേഷനുകളിലായി രാജഗിരിയിലെ കൊമേഴ്സ് വിദ്യാര്‍ഥികള്‍ 26 റാങ്കുകള്‍ നേടി. ബിഎ ഇംഗ്ലീഷ് ട്രിപ്പിള്‍ മെയിന്‍ വിഭാഗത്തില്‍ ആദ്യ രണ്ട് റാങ്കുകള്‍ ഉള്‍പ്പെടെ അഞ്ചു റാങ്കുകളും ബിബിഎ വിഭാഗത്തില്‍ ആദ്യ റാങ്കുള്‍പ്പെടെ മൂന്നു റാങ്കുകളും ലഭിച്ചു. ബിസിഎ, ബിഎ ആനിമേഷന്‍ ആന്‍ഡ് ഗ്രാഫിക് ഡിസൈനിംഗ് വിഭാഗങ്ങളില്‍ ഓരോ റാങ്കും നേടി.
ഒന്നാം റാങ്കുകാർ : പൂജ എസ്. നായര്‍ (ബിബിഎ), മിലു മറിയം എല്‍ദോസ് (ബികോം മോഡല്‍ 2 ഫിനാന്‍സ് ആന്‍ഡ് ടാക്സേഷന്‍),നൈമ ഷിബു (ബികോം മോഡല്‍ 2 ലോജിസ്റ്റിക് മാനേജ്മെന്റ്), സാറ ജോഹര്‍ (ബികോം മോഡല്‍ 2 മാര്‍ക്കറ്റിംഗ്), അഞ്ജന മനോജ് (ബിഎ ഇംഗ്ലീഷ് ട്രിപ്പിള്‍ മെയിന്‍).
രണ്ടാം റാങ്കുകാർ: അനൂപ അന്ന ജോളി (ബികോം മോഡല്‍ 2 ലോജിസ്റ്റിക് മാനേജ്മെന്റ്), അശ്വിനി ഷൈന്‍ (ബികോം മോഡല്‍ 2 മാര്‍ക്കറ്റിംഗ്), നേഹ ഷാജി (ബികോം മോഡല്‍ 1 കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്), അപര്‍ണ സജിനാഥ് (ബി.എ. ഇംഗ്ലീഷ് ട്രിപ്പിള്‍ മെയിന്‍).
മൂന്നാം റാങ്കുകാർ: പവിത്ര എസ്. കൃഷ്ണ (ബികോം മോഡല്‍ 2 ഫിനാന്‍സ് ആന്‍ഡ് ടാക്സേഷന്‍), ഡയാന അച്ചാമ്മ വിനോദ് (ബികോം മോഡല്‍ 1 കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്), കെ.ആര്. ലക്ഷ്മി (ബികോം മോഡല്‍ 2 ലോജിസ്റ്റിക് മാനേജ്മെന്റ്).
Tags : Local News Nattuvishesham Ernakulam