കോട്ടയം: എംജി യൂണിവേഴ്സിറ്റി ബിരുദ പരീക്ഷയില്‍ റാങ്കുകളുടെ തിളക്കവുമായി സെയിന്റ്ഗിറ്റ്സ് കോളജ് ഓഫ് അപ്ലൈഡ് സയന്‍സസ്. കോളജിലെ ബിരുദ കോഴ്സുകളില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകളടക്കം 22 റാങ്കുകളാണു വിദ്യാര്‍ഥികള്‍ കരസ്ഥമാക്കിയിരിക്കുന്നത്. ഒരു കോഴ്സിന് ആദ്യ ഏഴ് റാങ്കുകളും മറ്റൊന്നിന് ആദ്യ റാങ്ക് ഉള്‍പ്പെടെ അഞ്ച് റാങ്കുകളും ലഭിച്ചു.
ബിഎ കോര്‍പറേറ്റ് ഇക്കണോമിക്സില്‍ ആദ്യ ഏഴ് റാങ്കുകള്‍ അനീന മറിയം തോമസ്, മേഘ ജി. നായര്‍, ഷാരോ മറിയം ഷാജി, ഗഗന നാഥ്, അഭിനവ് ഹരി, ശ്രാവൺ എസ്. നായർ, സവിത ശര്‍മ, ആദിത്യ ബിജു എന്നിവര്‍ യഥാക്രമം കരസ്ഥമാക്കി. അഭിനവ് ഹരിയും ശ്രാവണ്‍ എസ്. നായരും അഞ്ചാം റാങ്ക് പങ്കിട്ടു. ബികോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ പ്രിസില്ല എല്‍സാ ജോണ്‍, ഫ്ളോറന്‍സ് മേരി ഏബ്രഹാം, നൗഫല്‍ ഷാ നൗഷാദ്, സെറീന സേറാ സജു, നദാന് പുത്തന്‍വീട്ടില്‍ ജോജി എന്നിവര്‍ക്ക് യഥാക്രമം ഒന്ന്, രണ്ട്, നാല്, ആറ്, ഒന്‍പത് റാങ്കുകള്‍ ലഭിച്ചു.
ബികോം ടാക്സേഷന്‍ കോഴ്സിന് രണ്ടാം റാങ്ക് ഉള്‍പ്പെടെ ഏഴ് റാങ്കുകൾ കോളജിനാണ്. എസ്. ശ്രീനന്ദന, നിനോ മരിയ സാം, നിരഞ്ജന ചന്ദ്രന്, ആഞ്ജല എം. ജോസി, റിമ ജോസഫ്, എസ്. സിദ്ധാര്‍ഥ്, റിതി
വര്‍മ എന്നിവര്‍ യഥാക്രമം രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ്, എട്ട്, ഒന്‍പത് റാങ്കുകള്‍ കരസ്ഥമാക്കി. ബിസിനസ് അഡ്മിനിസ്ട്രേഷന് കോഴ്സിനു ഹര്ഷാ സൂസന് ജോസഫ് രണ്ടാം റാങ്കും കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ സച്ചു ആന്‍ തോമസ് ഏഴാം റാങ്കും കരസ്ഥമാക്കിയെന്നും പ്രിന്‍സിപ്പല്‍ ഡോ. മാത്യു ജേക്കബ് അറിയിച്ചു.
Tags : Local News Nattuvishesham Kottayam