കൊക്കയാർ സിഡിഎസ് മൈക്രോക്രെഡിറ്റ് വായ്പാ വിതരണം
കൊക്കയാർ: വനിതാ വികസന കോർപറേഷൻ മുഖാന്തരം കൊക്കയാർ സിഡിഎസ് കുടുംബശ്രീകൾക്കു നൽകുന്ന മൈക്രോ ക്രെഡിറ്റ് വായ്പാ വിതരണം നാരകംപുഴയിൽ നടത്തി. പഞ്ചായത്തിലെ 118 സംഘങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട 23 യൂണിറ്റുകൾക്ക് 1.68 കോടി രൂപയാണ് വിതരണം ചെയ്തത്. പഞ്ചായത്ത് പ്രസിഡന്റ് ഡി. സുഗുണൻ സമ്മേളനവും ബ്ലോക്ക് പഞ്ചായത്തംഗം നൗഷാദ് വെംബ്ലി സിഐഎഫ് വായ്പാ പദ്ധതിയും ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർപേഴ്സൺ പ്രിയ മോഹനൻ അധ്യക്ഷത വഹിച്ചു.
കുടുംബശ്രീ അംഗങ്ങൾക്കുള്ള മെംബർഷിപ് വിതരണം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോൺ പി. തോമസ് നിർവഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ മണികണ്ഠൻ മുഖ്യപ്രഭാഷണം നടത്തി. ജനപ്രതിനിധികളായ രജനി രാജൻ, അയ്യൂബ് ഖാൻ കട്ടപ്ലാക്കൽ, കെ.എൽ. ദാനിയേൽ, അഞ്ജു രാജേഷ്, സിജോ ഉള്ളാട്ട്, സ്റ്റാൻലി സണ്ണി, ജെസമ്മ തോമസ്, സോണിയ ഹാറൂൺ, ശോഭന ഹരീഷ്, സന്ധ്യ കമൽദാസ്, സെക്രട്ടറി അംജിത്ത് എന്നിവർ പ്രസംഗിച്ചു.