x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൂ​വി​ല്ലാപൂ​ക്ക​ള​ങ്ങ​ളു​മാ​യി മി​നി

വെബ് ഡെസ്ക്
Published: August 22, 2026 02:19 AM IST | Updated: August 22, 2026 02:19 AM IST

മി​നി രാ​ജീ​വ​ൻ ഒ​രു​ക്കി​യ ആ​ർ​ട്ടി​ഫി​ഷ​ൽ പൂ​ക്ക​ള​ങ്ങ​ൾ.

ഇ​രി​ട്ടി: പൂ​ക്ക​ള​മൊ​രു​ക്കാ​ൻ പൂ​ക്ക​ൾ​തേ​ടി നാ​ടാ​കെ ഓ​ടു​ന്ന കാ​ല​ത്ത് വ​ർ​ഷ​ങ്ങ​ളോ​ളം സൂ​ക്ഷി​ച്ച് വീ​ണ്ടും ഉ​പ​യോ​ഗി​ക്കാ​വു​ന്ന ആ​ർ​ട്ടി​ഫി​ഷ​ൽ പൂ​ക്ക​ള​ങ്ങ​ളു​മാ​യി ഓ​ണ​വി​പ​ണി​യി​ൽ വേ​റി​ട്ട സാ​ന്നി​ധ്യ​മാ​കു​ക​യാ​ണ് ഇ​രി​ട്ടി​യി​ലെ മി​നി രാ​ജീ​വ​ൻ. യ​ഥാ​ർ​ഥ പൂ​ക്ക​ള​ങ്ങ​ളെ വെ​ല്ലു​ന്ന ഭം​ഗി​യി​ലും വൈ​വി​ധ്യ​മാ​ർ​ന്ന രൂ​പ​ങ്ങ​ളി​ലു​മാ​ണ് മി​നി പൂ​ക്ക​ള​ങ്ങ​ൾ ഒ​രു​ക്കു​ന്ന​ത്.

കേ​ര​ള​ത്തി​ന്‍റെ പൈ​തൃ​ക​വും ഓ​ണ​ത്തി​ന്‍റെ ത​നി​മ​യും വി​ളി​ച്ചോ​തു​ന്ന ക​ഥ​ക​ളി, ചു​ണ്ട​ൻ​വ​ള്ളം, ഓ​ണ​ത്ത​പ്പ​ൻ തു​ട​ങ്ങി​യ രൂ​പ​ങ്ങ​ളാ​ണ് പൂ​ക്ക​ള​ങ്ങ​ളി​ൽ പ്ര​ധാ​ന​മാ​യും ഇ​ടം​പി​ടി​ക്കു​ന്ന​ത്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പൂ​ക്ക​ള​ങ്ങ​ൾ ജ​ന​ശ്ര​ദ്ധ നേ​ടി​യ​തോ​ടെ വി​ദേ​ശ​ത്തു​നി​ന്നും മി​നി​ക്ക് ഓ​ർ​ഡ​റു​ക​ൾ എ​ത്തി​ത്തു​ട​ങ്ങി. ന്യൂ​സി​ല​ൻ​ഡ്, കാ​ന​ഡ, യു​കെ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രും പൂ​ക്ക​ള​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ട് സ​മീ​പി​ച്ച​താ​യി മി​നി പ​റ​യു​ന്നു.

ഫ​ർ​വൂ​ള​ൻ ഉ​പ​യോ​ഗി​ച്ചാ​ണ് ആ​ർ​ട്ടി​ഫി​ഷ​ൽ പൂ​ക്ക​ള​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​ത്. കേ​ടു​പാ​ടു​ക​ളി​ല്ലാ​തെ വ​ർ​ഷ​ങ്ങ​ളോ​ളം സൂ​ക്ഷി​ക്കാ​നാ​കു​മെ​ന്ന​താ​ണ് പ്ര​ധാ​ന പ്ര​ത്യേ​ക​ത. ഒ​രി​ക്ക​ൽ വാ​ങ്ങി​യാ​ൽ തു​ട​ർ​ന്നു​ള്ള വ​ർ​ഷ​ങ്ങ​ളി​ലും ഉ​പ​യോ​ഗി​ക്കാ​മെ​ന്ന​തി​നാ​ൽ പൂ​ക്ക​ള​ങ്ങ​ളു​ടെ പ്രാ​യോ​ഗി​ക​മാ​യൊ​രു ബ​ദ​ലാ​യി ഇ​ത് മാ​റു​ക​യാ​ണ്. അ​ഞ്ചു​വ​ർ​ഷം മു​മ്പാ​ണ് മി​നി രാ​ജീ​വ​ൻ ക​ര​കൗ​ശ​ല വ​സ്തു​ക്ക​ളു​ടെ നി​ർ​മാ​ണ​രം​ഗ​ത്തേ​ക്ക് എ​ത്തി​യ​ത്.

അ​ല​ങ്കാ​ര വ​സ്തു​ക്ക​ൾ​ക്ക് പു​റ​മേ നെ​റ്റി​പ്പ​ട്ടം ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ ഉ​ത്പ​ന്ന​ങ്ങ​ളും നി​ർ​മി​ച്ച് ശ്ര​ദ്ധ​നേ​ടി​യി​രു​ന്നു. സ്വ​ദേ​ശ​ത്തും വി​ദേ​ശ​ത്തും നെ​റ്റി​പ്പ​ട്ട​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​ക്കാ​രേ​റെ​യാ​ണ്. ആ​ർ​ട്ടി​ഫി​ഷ​ൽ പൂ​ക്ക​ള​ങ്ങ​ൾ​ക്കും ആ​വ​ശ്യ​ക്കാ​ർ വ​ർ​ധി​ച്ച​തോ​ടെ തി​ര​ക്കി​ലാ​ണ് മി​നി. പൂ​ക്ക​ൾ വാ​ടി​പ്പോ​കു​മെ​ന്ന ആ​ശ​ങ്ക​യി​ല്ലാ​തെ ഓ​ണ​ത്തി​ന്‍റെ നി​റ​വും ഭം​ഗി​യും വ​ർ​ഷ​ങ്ങ​ളോ​ളം കാ​ത്തു​സൂ​ക്ഷി​ക്കാ​മെ​ന്ന​താ​ണ് മി​നി​യു​ടെ പൂ​ക്ക​ള​ങ്ങ​ളു​ടെ പ്ര​ത്യേ​ക​ത.

 

ആ​ശ്വാ​സ​വി​ല​യു​മാ​യി സ​പ്ലൈ​കോ വി​പ​ണി

ക​ണ്ണൂ​ർ: ഓ​ണ​ക്കാ​ല​ത്ത് പൊ​തു​വി​പ​ണി​യി​ലെ കു​ത്ത​നെ ഉ​യ​രു​ന്ന വി​ല​ക്ക​യ​റ്റ​ത്തി​നി​ടെ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ആ​ശ്വാ​സ​മാ​യി സ​പ്ലൈ​കോ ഓ​ണം ഫെ​യ​ർ. പൊ​തു​വി​പ​ണി​യെ അ​പേ​ക്ഷി​ച്ച് 30 ശ​ത​മാ​നം മു​ത​ൽ 50 ശ​ത​മാ​നം വ​രെ വി​ല​ക്കു​റ​വി​ൽ സ​പ്ലൈ​കോ ഓ​ണം ഫെ​യ​റി​ൽ സ​ബ്സി​ഡി സാ​ധ​ന​ങ്ങ​ൾ ല​ഭി​ക്കും. ഇ​തി​നു​പു​റ​മേ ബ്രാ​ൻ​ഡ​ഡ്, നോ​ൺ സ​ബ്സി​ഡി ഉ​ത്പ​ന്ന​ങ്ങ​ളും 10 മു​ത​ൽ 40 ശ​ത​മാ​നം വ​രെ വി​ല​ക്കു​റ​വി​ൽ വാ​ങ്ങാ​ൻ സാ​ധി​ക്കും.

അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ മി​ത​മാ​യ നി​ര​ക്കി​ൽ ല​ഭി​ക്കു​ന്ന​ത് ഓ​ണാ​ഘോ​ഷ​ങ്ങ​ൾ​ക്ക് ത​യാ​റെ​ടു​ക്കു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​ണ് ന​ൽ​കു​ന്ന​ത്. വി​ല​ക്ക​യ​റ്റം മൂ​ലം സാ​ധാ​ര​ണ​ക്കാ​രു​ടെ ജീ​വി​ത ചെ​ല​വ് വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ​പ്ലൈ​കോ​യു​ടെ ഇ​ട​പെ​ട​ൽ നി​ർ​ണാ​യ​ക​മാ​ണ്. പ്ര​ധാ​ന​മാ​യും പ​യ​ർ വ​ർ​ഗ​ങ്ങ​ളി​ൽ ഇ​ത്ത​വ​ണ വ​ലി​യ വി​ല​ക്കു​റ​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ചെ​റു​പ​യ​ർ, ഉ​ഴു​ന്ന്, ക​ട​ല, വ​ൻ​പ​യ​ർ എ​ന്നി​വ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ കു​റ​ഞ്ഞ നി​ര​ക്കി​ലാ​ണ് ല​ഭി​ക്കു​ന്ന​ത്.

പൊ​തു​വി​പ​ണി​യി​ൽ കി​ലോ​ഗ്രാ​മി​ന് 145 രൂ​പ​വ​രെ​യെ​ത്തി​യ ഉ​ഴു​ന്നി​ന് സ​പ്ലൈ​കോ​യി​ൽ 85 രൂ​പ​യാ​ണ് വി​ല. 116 രൂ​പ വി​ല​യു​ള്ള ക​ട​ല​യ്ക്ക് 63 രൂ​പ ന​ൽ​കി​യാ​ൽ മ​തി. 310 രൂ​പ​യു​ള്ള വെ​ളി​ച്ചെ​ണ്ണ 249 രൂ​പ​യും 21 രൂ​പ​യു​ള്ള പ​ഞ്ച​സാ​ര​യ്ക്ക് 34 രൂ​പ​യാ​ണ് വി​ല. രാ​വി​ലെ 10 മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ​യാ​ണ് ക​ള​ക്‌​ടേ​റ്റി​ന് സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന സ​പ്ലൈ​കോ ഓ​ണം ഫെ​യ​റി​ന്‍റെ പ്ര​വ​ർ​ത്ത​ന സ​മ​യം. 14 ന് ​ആ​രം​ഭി​ച്ച ഫെ​യ​ർ 25ന് ​സ​മാ​പി​ക്കും.

Tags : NattuVishesham DistricteNews

Recent News

Corehub Up