മൂക്കന്നൂർ എംഎജിജെ ആശുപത്രി സംഘടിപ്പിക്കുന്ന സൗജന്യ മെഗാ ഗ്യാസ്ട്രോ എന്ററോളജി ക്യാമ്പിന്റെ പ്രഖ്യാപനവും വിപുലീകരിച്ച എൻഡോസിപ്പി യൂണിറ്റിന്റെ സ്വിച്ച്
അങ്കമാലി: ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിനെ മൂക്കന്നൂർ എംഎജിജെ ആശുപത്രിയുടെ നേതൃത്വത്തിൽ ആദരിച്ചു. സിഎസ്ടി സഭ സുപ്പീരിയർ ജനറൽ ബ്രദർ വർഗീസ് മഞ്ഞളി, മന്ത്രിയെ പൊന്നാട അണിയിക്കുകയും എൽഎഫ് ആശ്രമം സുപ്പീരിയരും മാനേജരുമായ ബ്രദർ ജോർജ് കൊട്ടാരംകുന്നേൽ മൊമെന്റോ നൽകി ആദരിക്കുകയും ചെയ്തു.
സൗജന്യ മെഗാ ഗ്യാസ്ട്രോ എന്ററോളജി ക്യാമ്പിന്റെ പ്രഖ്യാപനവും വിപുലീകരിച്ച എൻഡോസിപ്പി യൂണിറ്റിന്റെ സ്വിച്ച് ഓൺ കർമ്മവും മന്ത്രി റോജി എം. ജോൺ നിർവഹിച്ചു. ആശുപത്രിയുടെ സേവന മികവിനെ അദ്ദേഹം അഭിനന്ദിച്ചു. ചടങ്ങിൽ ആശുപത്രി ഡയറക്ടർ ബ്രദർ തോമസ് കരോണ്ടുകടവിൽ, ജോയിന്റ് ഡയറക്ടർ ബ്രദർ സജി കളമ്പുകാട്ട് , നഴ്സിംഗ് കോളജ് ഡയറക്ടർ ബ്രദർ ജോസഫ് കൊങ്ങോലl ,
പഞ്ചായത്ത് പ്രസിഡന്റ് ജയ രാധാകൃഷ്ണൻ , വാർഡ് മെമ്പർ റോയ്സോൺ വർഗീസ്, ഹോസ്പിറ്റൽ ജനറൽ മാനേജർ ഡോ.എഫ്. സന്തോഷ് കുമാർ, മെഡിക്കൽ സൂപ്രണ്ട് ഡോ. രാജേഷ് നായർ, മെഡിക്കൽ ഗ്യാസ്ട്രോ എന്ററോളജിസ്റ്റ് ഡോ. ജോമോൻ എം. ജോർജ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Tags : Local News Nattuvishesham Ernakulam