x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ൽ ആ​ശ​ങ്ക അ​റി​യി​ച്ച് എം​എ​ൽ​എ; ന​ട​പ​ടി ഉ​റ​പ്പു​ന​ൽ​കി മ​ന്ത്രി


Published: June 5, 2026 06:32 AM IST | Updated: June 5, 2026 06:32 AM IST

പു​ന​ലൂ​ർ :വ​ന​മേ​ഖ​ല​യോ​ട് ചേ​ർ​ന്നു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ടി​ക്ക​ടി ഉ​ണ്ടാ​കു​ന്ന വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ളി​ൽ നി​ന്നും ജ​ന​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​ന് സ​മ​ഗ്ര​മാ​യ പ​ദ്ധ​തി​ക​ളും ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സി. അ​ജ​യ​പ്ര​സാ​ദ് എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു. മ​ന്ത്രി ഷി​ബു ബേ​ബി​ജോ​ൺ വ​ന​മേ​ഖ​ല ഉ​ൾ​പ്പെ​ടു​ന്ന മ​ണ്ഡ​ല​ങ്ങ​ളി​ലെ എം​എ​ൽ​എ മാ​രു​ടെ യോ​ഗം ചേ​ർ​ന്നി​രു​ന്നു.

ഈ ​യോ​ഗ​ത്തി​ലാ​ണ് എംഎ​ൽഎ ​ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​ത്. ത​മി​ഴ്നാ​ടു​മാ​യി വ​നാ​തി​ർ​ത്തി​ പ​ങ്കി​ടു​ന്ന മ​ണ്ഡ​ല​മാ​ണ് പു​ന​ലൂ​ർ. ഈ ​മേ​ഖ​ല​യി​ൽ ധാ​രാ​ളം തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളും ക​ർ​ഷ​ക​രും സാ​ധാ​ര​ണ ജ​ന​ങ്ങ​ളും അ​ധി​വ​സി​ക്കു​ന്നു​ണ്ട്. കൃ​ഷി​ക്കാർക്കും വ​നാ​തി​ർ​ത്തി​യി​ൽ താ​മ​സി​ക്കു​ന്ന ജ​ന​ങ്ങ​ൾ​ക്കും ഭ​യ​ര​ഹി​ത​മാ​യി താ​മ​സി​ക്കു​ന്ന​തി​ന് സാ​ഹ​ച​ര്യം ഒ​രു​ക്ക​ണം.

പു​ന​ലൂ​ർ മു​നി​സി​പ്പാ​ലി​റ്റി​യി​ൽ പു​ലി​യു​ടെ സാ​ന്നി​ധ്യം ഉ​ൾ​പ്പെടെയു​ള്ള​താ​യി സം​ശ​യി​ച്ച് ജ​ന​ങ്ങ​ൾ ആ​ശ​ങ്ക​യി​ലാ​ണ്. മു​ൻ​കാ​ല​ങ്ങ​ളി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ഇ​ട​പെ​ട​ലി​ൽ ആ​ന​ക​ൾ വ​രാ​തി​രി​ക്കു​ന്ന​തി​ന് ഫെ​ൻ​സി​ംഗ് ഉ​ൾ​പ്പെടെ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.​എ​ന്നാ​ൽ അ​ത് പൂ​ർ​ണ​മാ​യും ഫ​ല​പ്ര​ദ​മാ​കു​ന്നി​ല്ലെ​ന്നും മ​ന്ത്രി​യെ അ​റി​യി​ച്ചു.

വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യം നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി ഇ​ട​പെ​ട​ലു​ക​ൾ വ​നം​വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്ത്‌ നി​ന്ന് അ​ടി​യ​ന്തര​മാ​യി ത​ന്നെ ഉ​ണ്ടാ​കു​മെ​ന്ന് മ​ന്ത്രി യോ​ഗ​ത്തി​ൽ ഉ​റ​പ്പ് ന​ൽ​കി. മൂ​ന്നു മാ​സ​ത്തി​ന​കം കൃ​ഷി​ ഇ​ട​ങ്ങ​ളി​ലും മ​നു​ഷ്യ ആ​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലും ന​ശീ​ക​ര​ണം ന​ട​ത്തു​ന്ന കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വെ​ച്ചു കൊ​ല്ലു​ന്ന​തി​നു വേ​ണ്ട വ​നംവ​കു​പ്പ് ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കും.

മ​നു​ഷ്യ​ർ​ക്കു നേ​രെ വ​ന്യ​ജീ​വി​ക​ൾ ന​ട​ത്തു​ന്ന ആ​ക്ര​മ​ണ​ങ്ങ​ൾ ആ​ശ​ങ്കാ​ജ​ന​ക​മാ​ണ്. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി കൂ​ടി​യാ​ലോ​ച​ന ന​ട​ത്തി ക്രി​യാ​ത്മ​ക​മാ​യ ഇ​ട​പെ​ട​ലു​ക​ൾ വ​നംവ​കു​പ്പി​ന്‍റെ ഭാ​ഗ​ത്ത്‌ നി​ന്നുണ്ടാ​കു​മെ​ന്ന് മ​ന്ത്രി അ​റി​യി​ച്ച​താ​യി സി.അ​ജ​യ​പ്ര​സാ​ദ് അ​റി​യി​ച്ചു.

Tags : Local News Nattuvishesham Kollam

Recent News

Corehub Up