x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‘ഗു​സ്തി പി​ടി​ച്ച്’ എം​എ​ൽ​എ

വെബ് ഡെസ്ക്
Published: September 6, 2026 02:48 AM IST | Updated: September 6, 2026 02:48 AM IST

ഗു​സ്തി മ​ത്സ​രം മു​ഹ​മ്മ​ദ് ഷി​യാ​സ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ഫോ​ർ​ട്ടു​കൊ​ച്ചി : കൊ​ച്ചി​ൻ ജിം​നേ​ഷ്യം ഗ്രൗ​ണ്ടി​ൽ ന​ട​ന്ന റ​വ​ന്യു ജി​ല്ലാ സ്കൂ​ൾ ഗെ​യിം​സ് ഗു​സ്തി മ​ൽ​സ​ര​ം   മു​ഹ​മ്മ​ദ് ഷി​യാ​സ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തത് ഗുസ്തി പിടിച്ച്.

മ​ട്ടാ​ഞ്ചേ​രി വി​ദ്യ​ഭ്യാ​സ ഉ​പ​ജി​ല്ല യാക്കാണ് ഓ​വ​റോ​ൾ കി​രീ​ടം. ആ​ൺ​കു​ട്ടി​ക​ളു​ടെ മൂ​ന്ന് വി​ഭാ​ഗ​ങ്ങ​ളി​ലും മ​ട്ടാ​ഞ്ചേ​രി ഉ​പ​ജി​ല്ല ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യി. 19 വ​യ​സി​നു താ​ഴെ​യു​ള്ള​വ​രു​ടെ വി​ഭാ​ഗ​ത്തി​ൽ എ​റ​ണാ​കു​ളം  ഉ​പ​ജി​ല്ല ര​ണ്ടും ആ​ലു​വ  മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി .17 വ​യ​സി​നു താ​ഴെ​യു​ള്ള​വ​രു​ടെ വി​ഭാ​ഗ​ത്തി​ൽ വൈ​പ്പി​ൻ ഉ​പ​ജി​ല്ല​യ്ക്ക് ര​ണ്ടാം സ്ഥാ​ന​വും അ​ങ്ക​മാ​ലി ഉ​പ​ജി​ല്ല​യ്ക്ക് മൂ​ന്നാം സ്ഥാ​ന​വും ല​ഭി​ച്ചു. 

14 വ​യ​സി​നു താ​ഴെ​യു​ള്ള​വ​രു​ടെ വി​ഭാ​ഗ​ത്തി​ൽ ആ​ലു​വ ,എ​റ​ണാ​കു​ളം ഉ​പ ജി​ല്ല​ക​ൾ യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി . പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ മ​ട്ടാ​ഞ്ചേ​രി ഒ​ന്നും വൈ​പ്പി​ൻ ര​ണ്ടും എ​റ​ണാ​കു​ളം മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി.

Tags : MLA NattuVishasham DistrictNews

Recent News

Corehub Up