x
ad
Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൂ​രാ​ച്ചു​ണ്ടി​ൽ കാ​ട്ടാ​ന കൃ​ഷി ന​ശി​പ്പി​ച്ച പ്ര​ദേ​ശം എം​എ​ൽ​എ സ​ന്ദ​ർ​ശി​ച്ചു


Published: June 7, 2026 05:51 AM IST | Updated: June 7, 2026 05:51 AM IST

കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്തി​ലെ കോ​ട്ട​പ്പാ​ലം മേ​ഖ​ല​യി​ൽ കാ​ട്ടാ​ന​ക​ൾ കൃ​ഷി​നാ​ശം വി​ത​ച്ച പ്ര​ദേ​ശം വി.​ടി. സൂ​ര​ജ് എം​എ​ൽ​എ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ.

കൂ​രാ​ച്ചു​ണ്ട്: പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ചാം വാ​ർ​ഡ് ഓ​ട്ട​പ്പാ​ലം, മ​ണ്ടോ​പ്പാ​റ മേ​ഖ​ല​ക​ളി​ലെ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ കാ​ട്ടാ​ന​ക്കൂ​ട്ട​മി​റ​ങ്ങി കൃ​ഷി​നാ​ശം വി​ത​ച്ച പ്ര​ദേ​ശ​ങ്ങ​ൾ ബാ​ലു​ശേ​രി എം​എ​ൽ​എ വി.​ടി. സൂ​ര​ജ് സ​ന്ദ​ർ​ശി​ച്ചു.

സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള തൂ​ക്കു​വേ​ലി പ​ദ്ധ​തി പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് എം​എ​ൽ​എ അ​റി​യി​ച്ചു. കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷാ​ജു കാ​ര​ക്ക​ട, യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ ജോ​സ് വെ​ളി​യ​ത്ത്, ക​ൺ​വീ​ന​ർ ഒ.​കെ. അ​മ്മ​ദ്,

നേ​താ​ക്ക​ളാ​യ വി.​എ​സ്. ഹ​മീ​ദ്, സി.​എ​ച്ച്. സു​രേ​ന്ദ്ര​ൻ, കെ.​കെ. അ​ബൂ​ബ​ക്ക​ർ, മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​ൻ​സി തോ​മ​സ്, ജെ​റി​ൻ കു​ര്യാ​ക്കോ​സ്, നി​സാം ക​ക്ക​യം എ​ന്നി​വ​രും എം​എ​ൽ​എ​യോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Tags : Local News Nattuvishesham Kozhikode

Recent News

Corehub Up