വടക്കഞ്ചേരി: തരൂർ എംഎൽഎ പി.പി. സുമോദിന്റെ നേതൃത്വത്തിൽ എംഎൽഎ പ്രതിഭാ പുരസ്കാരം മെറിറ്റ് അവാർഡ് -2026 സംഘടിപ്പിച്ചു. എസ്എസ്എൽസി, പ്ലസ്ടു ഉൾപ്പെടെയുള്ള പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിക്കലായിരുന്നു ചടങ്ങ്.
വടക്കഞ്ചേരി പഞ്ചായത്ത് കമ്യുണിറ്റി ഹാളിൽ നടന്ന അവാർഡ് വിതരണവും കരിയർ ഗൈഡൻസ് ക്ലാസും ജില്ലാ കളക്ടർ കെ. സുധീർ ഉദ്ഘാടനം ചെയ്തു. പി.പി. സുമോദ് എംഎൽഎ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റുമാരായ സി. പ്രസാദ്, കെ. ഉദയൻ, എ.പി. പ്രമോദ്, കണ്ണമ്പ്ര പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. അബ്ദുൾ ഷുക്കൂർ, ബ്ലോക്ക് പഞ്ചായത്തംഗം ഐ. ഷംസുദീൻ, വാർഡംഗം സി. കണ്ണൻ പ്രസംഗിച്ചു. മണ്ഡലത്തിലെ ഉന്നതവിജയം നേടിയ സ്കൂളുകളേയും അനുമോദിച്ചു.