തൊടുപുഴ: അഗ്നി രക്ഷാസേന, സിവില് ഡിഫന്സ്, ഹോം ഗാര്ഡ്സ് എന്നിവരുടെ നേതൃത്വത്തില് ന്യൂമാന് കോളജ് എന്എസ്എസ് യൂണിറ്റുമായി സഹകരിച്ച് കുട്ടികള്ക്കും അധ്യാപകര്ക്കുമായി മോക്ഡ്രില്, രക്തദാന ക്യാമ്പ് എന്നിവ സംഘടിപ്പിച്ചു.
തൊടുപുഴ, മൂലമറ്റം, കല്ലൂര്ക്കാട് അഗ്നിരക്ഷാ നിലയങ്ങളിലെ ജീവനക്കാര്, സിവില് ഡിഫന്സ് ആപ്തമിത്ര അംഗങ്ങള്, ഹോം ഗാര്ഡുമാര് എന്നിവര് പങ്കെടുത്തു.രക്തദാന ക്യാമ്പിന് തൊടുപുഴ സ്മിത ഹോസ്പിറ്റലിലെ ഡോ. അഞ്ജു ജോയി നേതൃത്വം നല്കി.
മൂലമറ്റം അഗ്നിരക്ഷാ നിലയം സ്റ്റേഷന് ഓഫീസര് അബ്ദുള് അസീസ്, തൊടുപുഴ അഗ്നിരക്ഷാ നിലയം അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര് ബിജു പി. തോമസ് എന്നിവര് നേതൃത്വം നല്കി. കോളജ് പ്രിന്സിപ്പല് ജെന്നി കെ. അലക്സ്, ബര്സാര് ഫാ. ബെന്സണ് കെ. ആന്റണി, എന്എസ്എസ് കോ-ഓര്ഡിനേറ്റര് ബോണി ബോസ് എന്നിവര് പ്രസംഗിച്ചു.
സീനിയര് ഫയര് ആൻഡ്് റെസ്ക്യു ഓഫീസര് വിനോദ് കുമാര്, ഫയര് ഓഫീസര് സച്ചിന് സാജന് എന്നിവര് പ്രഥമ ശുശ്രൂഷ, അഗ്നിശമനം എന്നീ വിഷയങ്ങളില് ക്ലാസ് നയിച്ചു.
പ്രകൃതിദുരന്തങ്ങളിലും ഹൈറെസ്ഡ് ബില്ഡിംഗുകളിലും അകപ്പെടുന്ന ആളുകളെ രക്ഷപ്പെടുത്തുന്ന ആധുനിക രക്ഷാപ്രവര്ത്തന മാര്ഗങ്ങളായ ടൈറോലിന് ട്രാവേര്സ്, റാപ്പലിംഗ് എന്നിവയില് കോളജിലെ കുട്ടികളെയും കൂടി ഉള്പ്പെടുത്തിയാണ് മോക്ഡ്രില് നടത്തിയത്.
Tags : Newman College